ലിബിയന്‍ പ്രധാനമന്ത്രി അലി സിദാനെ വിമതര്‍ മോചിപ്പിച്ചു

 


ട്രിപ്പോളി: വിമതര്‍ തട്ടിക്കൊണ്ടുപോയ ലിബിയന്‍ പ്രധാനമന്ത്രി അലി സിദാനെ മോചിപ്പിച്ചു. വിമതര്‍ തന്നെയാണ് പ്രധാനമന്ത്രിയെ വിട്ടയച്ചത്. പ്രധാനമന്ത്രി ഓഫീസിലെത്തിയതായി ലിബിയന്‍ ടെലിവിഷന്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഏതുസാഹചര്യത്തിലാണ് മോചനമെന്ന് വ്യക്തമല്ല. ട്രിപ്പോളിയിലെ ഓഫീസിലെത്തിയ അലി സിദാന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാനും തയ്യാറായിട്ടില്ല.

തട്ടിക്കൊണ്ടുപോകലിനെതുടര്‍ന്ന് ഓഫീസില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രി മോചിപ്പിക്കപ്പെട്ട സാഹചര്യം അറിയില്ലെന്ന് ലിബിയന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് അബ്ദുല്‍ അസീസ് പറഞ്ഞു.

ലിബിയന്‍ പ്രധാനമന്ത്രി അലി സിദാനെ വിമതര്‍ മോചിപ്പിച്ചുഅതേസമയം പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോയതിലെ ദുരൂഹത തുടരുകയാണ്. ട്രിപ്പോളിയിലെ ഹോട്ടലില്‍ നിന്നുമാണ് അലി സിദാനെ വിമതര്‍ തട്ടിക്കൊണ്ടുപോയത്.

SUMMARY: Tripoli: Libyan Prime Minister Ali Zeidan was freed on Thursday afternoon after hours of being held captive by a group of former reebels working for the government's Interior Minitry, the country's Foreign Minister said.

Keywords: World news, Libya, Libyan PM, Ali Zeidan, Kidnap, Al Qaeda, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia