കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു
വടകര: (KVARTHA) പോക്സോ കേസിൽ ബി ജെ പി പ്രാദേശിക നേതാവ് റിമാൻഡിൽ. നാലാം ക്ലാസ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കെ വി ജയകൃഷ്ണനെയാണ് വടകര കോടതി റിമാൻഡ് ചെയ്തത്.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് ജയകൃഷ്ണൻ്റ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
അതേസമയം പതിനാല് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ചെറുപുഴയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. അജേഷ് (22) ആണ് പിടിയിലായത്. ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് ഇരയായത്.
കടയിൽ പോകുകയായിരുന്ന പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
#POCSO #Kerala #arrest #justiceforchildren #safetyofchildren