Lookout notice | 'ജ്വലറിയില്‍ നിന്നും 7.5 കോടി രൂപ തട്ടി'; ജീവനക്കാരിക്കായി ലുക്ഔട് നോടീസിറക്കി

 


കണ്ണൂര്‍: (www.kvartha.com) താവക്കരയിലെ കൃഷ്ണ ജുവല്‍സില്‍ നിന്നും ഏഴരകോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത ചീഫ് അകൗണ്ടിനെ കണ്ടെത്താനായി ലുക്ഔട് നോടീസ് പുറത്തിറക്കി. സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന സിന്ധുവിനെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ലുക്ഔട് നോടീസ് പുറത്തിറക്കിയത്. സ്ഥാപനത്തെ വഞ്ചിച്ചു സിന്ധു ഏഴരകോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് കൃഷ്ണ ജുവല്‍സ് എം ഡി പൊലീസില്‍ നല്‍കിയ പരാതി.
           
Lookout notice | 'ജ്വലറിയില്‍ നിന്നും 7.5 കോടി രൂപ തട്ടി'; ജീവനക്കാരിക്കായി ലുക്ഔട് നോടീസിറക്കി

ജ്വലറിയുടെ കണക്കില്‍ കൃത്രിമം കാട്ടിയാണ് പണം തട്ടിയതെന്നാണ് പരാതിയില്‍ പറയുന്നത്. പുതിയ മാനജ്മെന്റ് സ്ഥാനമേറ്റതിന് ശേഷം നടത്തിയ ആസ്തി, ബാധ്യത കണക്കെടുപ്പിലാണ് തട്ടിപ്പ് വ്യക്തമായതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. ഇത്രയും വലിയ സംഖ്യ പലകാലങ്ങളിലായി സിന്ധു ഭര്‍ത്താവിന്റെയും സഹോദരന്റെയും ബന്ധുക്കളുടെയും അകൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ചില ബാങ്കുകളില്‍ ഇവര്‍ ജോയന്റ് അകൗണ്ടുകളും തുടങ്ങിയിട്ടുണ്ടെന്നും ഇവരുടെ ഭര്‍ത്താവ് കണ്ണൂര്‍ നഗരം കേന്ദ്രമായി നടത്തിവരുന്ന റിയല്‍ എസ്റ്റേറ്റിലും പണം ഇറക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് കുറ്റാരോപിതയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയത്.

Keywords: Kannur News, Malayalam News, Crime, Kerala News, Robbery, Lookout notice against jewellery employee.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia