Arrested | നിര്‍ത്തിയിട്ട ടിപര്‍ ലോറി മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍

 


ശ്രീകണ്ഠാപുരം: (www.kvartha.com) നഗരത്തില്‍ നിര്‍ത്തിയിട്ട ടിപര്‍ ലോറി മോഷ്ടിച്ച കേസിലെ പ്രതിയെ ശ്രീകണ്ഠാപുരം പൊലീസ് മാഹി പള്ളൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പള്ളൂര്‍ പൊലീസിന്റെ സഹായത്തോടെ റമീസ് (45) എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
            
Arrested | നിര്‍ത്തിയിട്ട ടിപര്‍ ലോറി മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍

2008 ഒക്ടോബര്‍ 23നാണ് കേസിനാസ്പദമായ സംഭവം. രാത്രി ശ്രീകണ്ഠാപുരം ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഇടുക്കി മണിപാറ സ്വദേശി ജോയ് ജോസിന്റെ ഭാര്യയുടെ പേരിലുള്ള എട്ടുലക്ഷം രൂപ വിലവരുന്ന ടിപര്‍ലോറിയാണ് മോഷണം പോയത്.

പ്രതിയെ കോടതി 2021ല്‍ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരുന്നു. സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഇപി സുരേശന്‍, അസി. സബ് ഇന്‍സ്പെക്ടര്‍ പ്രേമരാജന്‍, സീനിയര്‍ സിപിഒ രജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Arrested, Theft, Robbery, Lorry theft: Man arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia