Assaulted | മഹാരാഷ്ട്രയിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകന്‍ കാമുകിയെ ക്രൂരമായി മര്‍ദിക്കുകയും വാഹനം ഇടിപ്പിക്കുകയും ചെയ്‌തെന്ന് പരാതി; 26 കാരി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍
Dec 16, 2023, 16:02 IST
താനെ: (KVARTHA) ചൊവ്വാഴ്ച രാവിലെ മഹാരാഷ്ട്രയിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകന്‍ വിളിച്ചുവരുത്തി കാമുകിയെ ക്രൂരമായി മര്‍ദിക്കുകയും വാഹനം ഇടിപ്പിക്കുകയും ചെയ്‌തെന്ന് പരാതി. ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യനിലധികം ഫോളോവേഴ്‌സുള്ള 26 കാരിയായ പ്രിയ സിങ്ങാണ് ക്രൂരതയ്ക്ക് ഇരയായത്.
മഹാരാഷ്ട്ര റോഡ് വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ അനില്‍ ഗെയ്ക്വാദിന്റെ മകന്‍ അശ്വജിത് ഗെയ്കവാദിനെതിരെയാണ് പെണ്‍കുട്ടിയുടെ പരാതി. ക്രൂരമായി മര്‍ദിച്ച് നിലത്തിട്ടശേഷം കാലിലൂടെയാണ് കാര്‍ കയറ്റിയെന്ന പ്രിയ സിങ്ങിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.
അതേസമയം, കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തില്ലെന്ന് പൊലീസ് അറിയിച്ചു. തന്റെ വലത് കാലിന് ഒടിവുണ്ടെന്നും ശസ്ത്രക്രിയ ചെയ്ത് കമ്പിയിടേണ്ടിവന്നുവെന്നും കാമുകന്റെ ക്രൂരത വിവരിച്ച് യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു.
അഞ്ച് വര്‍ഷമായി അശ്വജിത്തുമായി ബന്ധമുണ്ടെന്ന് പ്രിയ പറഞ്ഞു. പുലര്‍ചെ നാല് മണിയോടെ അശ്വജിത് വിളിച്ച് കുടുംബത്തില്‍ ഒരു പരിപാടി ഉണ്ടെന്നും പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയപ്പോള്‍ അശ്വജിത് മോശമായി പെരുമാറുകയായിരുന്നു. ഇതെക്കുറിച്ച് സ്വകാര്യമായി സംസാരിക്കാന്‍ അശ്വജിത്തിനെ ഒഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു. എന്നാല്‍ കൂട്ടുകാരോടൊപ്പമെത്തി അവഹേളിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
ഇവിടെനിന്ന് അടിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. അശ്വജിത്തിനെ തള്ളിമാറ്റാന്‍ ശ്രമിച്ചെങ്കിലും തലമുടി പിടിച്ചു വലിച്ച് നിലത്തിട്ടു. കാറിലുണ്ടായിരുന്ന ഫോണും മറ്റും എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവറോട് വാഹനം ഇടിപ്പിക്കാന്‍ അശ്വജിത്ത് ആവശ്യപ്പെടുകയായിരുന്നു.
വാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റ പ്രിയ അര മണിക്കൂറോളം റോഡില്‍ കിടന്നു. ദേഹമാസകലം പരുക്കേറ്റ നിലയിലായിരുന്ന പ്രിയ സിങ്ങിനെ അതുവഴി പോയ ആളാണ് ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ കയ്യിലും പുറത്തും വയറിലും മുറിവേറ്റിട്ടുണ്ടെന്നും അടുത്ത 3-4 മാസത്തേക്ക് ചികിത്സ വേണ്ടിവരുംമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അടുത്ത ആറു മാസത്തേക്ക് നടക്കാന്‍ പരസഹായം വേണ്ടിവരുമെന്ന് പ്രിയ പൊലീസിന് മൊഴി നല്‍കി.
Keywords: News, National, National-News, Crime, Crime-News, Mumbai News, Attacked, Woman, Assaulted, Hospital, Treatment, Severely Injured, Boyfriend, Maharashtra News, Thane News, Managing Director, Maharashtra State Road Development Corporation, Maharashtra: Bureaucrat's Son Allegedly Runs Car Over Girlfriend in Thane.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.