Arrested | മാരക മയക്കുമരുന്നായ ഹൊറോയിനുമായി മാഹിയില്‍ 2 പേര്‍ അറസ്റ്റില്‍
Aug 1, 2023, 10:55 IST
മാഹി: (www.kvartha.com) അതിമാരക മയക്കുമരുന്നായ ഹെറോയിനുമായി രണ്ടുപേര്‍ വാഹന പരിശോധനയ്ക്കിടെ പിടിയിലായി. ന്യൂമാഹി സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ബി എം മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മാഹി പാലത്തില്‍ നടത്തിയ വാഹന പരിശോധയ്ക്കിടയിലാണ് തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട സിറാജ് (49) അര്‍ശാദ് (34) എന്നിവര്‍ അറസ്റ്റിലായത്.
പൊലീസ് പറയുന്നത്: ഒരു ഗ്രാം ഹെറോയിനുമായാണ് ഇരുവരും പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ എന്‍ഡിഎസ് ആക്റ്റ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവരെ മാഹി കോടതിയില്‍ ഹാജരാക്കും. നേരത്തെ മയക്കുമരുന്ന് കടത്ത് കേസിലെ പ്രതികളാണ് അറസ്റ്റിലായവര്‍.
വിദ്യാര്‍ഥികള്‍ക്കും മറ്റും എംഡിഎംഎ ഉള്‍പെടെയുള്ള ലഹരി വസ്തുക്കള്‍ വില്‍പന ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ മാസം ഇവരുടെ കൂട്ടാളികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മാഹി എസ്‌ഐ പി പ്രദീപ്, എഎസ്‌ഐമാരായ കിഷോര്‍ കുമാര്‍, സുനില്‍കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വിനീഷ്, വിനിദേഷ്, ശ്രീജേഷ്, റിജേഷ്, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Keywords: Mahe, News, Kerala, Accused, Crime, Drugs, Arrest, Arrested, Police, Case, Mahe: Two arrested with drugs.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.