Police Custody | ആലുവയിലെ മുറിവ് ഉണങ്ങും മുന്‍പ് വീണ്ടും ക്രൂരത; മലപ്പുറത്ത് അതിഥി തൊഴിലാളിയുടെ 4 വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; പ്രതി കസ്റ്റഡിയില്‍
Aug 4, 2023, 07:42 IST
മലപ്പുറം: (www.kvartha.com) തിരൂരങ്ങാടിയില്‍ അതിഥി തൊഴിലാളിയുടെ മകളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. നാല് വയസുള്ള ബാലികയാണ് അതിക്രമത്തിന് ഇരയായത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പീഡിപ്പിച്ചത്.
ആലുവയിലെ അഞ്ച് വയസുകാരി നൊമ്പരമായി സമൂഹ മനഃസാക്ഷിക്ക് മുന്‍പില്‍ നില്‍ക്കെയാണ് വീണ്ടും സമാന ക്രൂരകൃത്യം നടന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് സംഭവം. പീഡനത്തിനിരയായ ബാലികയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതിയെന്നാണ് വിവരം. മാതാപിതാക്കള്‍ വിവരമറിയിച്ച് ആദ്യം സ്ഥലത്തെത്തിയ തേഞ്ഞിപ്പലം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: വ്യാഴാഴ്ച (03.08.2023) ഉച്ചയ്ക്കാണ് ചേളാരിയിലാണ് സംഭവം. ഉച്ചഭക്ഷണത്തിനുശേഷം ദമ്പതികളുടെ ക്വാര്‍ടേഴ്‌സിലെത്തിയ മധ്യപ്രദേശ് സ്വദേശിയായ പ്രതി കുഞ്ഞിനെ കളിപ്പിക്കാന്‍ കൊണ്ടു പോകുന്നുവെന്ന് പറഞ്ഞു വിളിച്ചു കൊണ്ടുപോയതാണ്. പിന്നീട് കുട്ടി കരഞ്ഞു വരുന്നത് കണ്ട് മാതാവ് ചോദിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്.
ഇതേത്തുടര്‍ന്ന് മാതാവ് തന്നെ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു. തേഞ്ഞിപ്പലം പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തിരൂരങ്ങാടി സ്റ്റേഷന് കൈമാറി. കുട്ടിയുടെ മെഡികല്‍ പരിശോധന നടത്തി ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
Keywords: News, Kerala, Kerala-News, Crime, Crime-News, Malappuram, Minor Girl, Migrant Labourer, Molested, Accused, Custody, Malappuram: 4 Year Old Daughter Of Migrant Labourer Molested, Accused In Custody.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.