Arrested | 'ആശുപത്രിയില്‍ കുഞ്ഞിന്റെ മാല മോഷ്ടിച്ചു'; 24കാരി അറസ്റ്റില്‍
മലപ്പുറം: (www.kvartha.com) ജില്ല ആശുപത്രിയില്‍ കുഞ്ഞിന്റെ മാല മോഷ്ടിച്ചെന്ന സംഭവത്തില്‍ യുവതി അറസ്റ്റില്‍. മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട നീതു (24) ആണ് അറസ്റ്റിലായത്. പൊന്യാകുര്‍ശ്ശി സ്വദേശിനി കുട്ടികളെ കോണിപ്പടിയില്‍ ഇരുത്തി മരുന്ന് വാങ്ങുന്നതിനിടെ യുവതി മിഠായി നല്‍കിയാണ് ഒന്നേകാല്‍ പവന്റെ മാല കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു.
പെരിന്തല്‍മണ്ണയിലെ ഒരു ജ്വലറിയില്‍ മാല വിറ്റതായും യുവതി പറഞ്ഞു. ഓണ്‍ലൈനില്‍ റമ്മി കളിച്ചും പലരില്‍ നിന്ന് കടം വാങ്ങിയുമുള്ള സാമ്പത്തിക ബാധ്യതകളുള്ളതായും യുവതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.
Keywords: Malappuram, News, Kerala, Molestation, Case, Crime, Local-News, Malappuram: Woman arrested in robbery case.