Youth Arrested | വിവാഹത്തില്‍നിന്ന് പിന്‍മാറി, യുവതിയുടെ വീടിനുനേരെ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം തീര്‍ത്ത് യുവാവ്
യുവാവിനെ അറസ്റ്റ് ചെയ്തു.
എയര്‍ഗണ്‍ ഉപയോഗിച്ച് വീടിനുനേരെ 3 തവണ വെടിവച്ചുവെന്ന് ദൃക്‌സാക്ഷികള്‍.
വീടിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടി.
പ്രതിയുടെ പെരുമാറ്റത്തിലുള്ള പ്രശ്‌നം കാരണമാണ് യുവതി വിവാഹത്തില്‍നിന്ന് പിന്‍മാറിയതെന്നാണ് സൂചന.
മലപ്പുറം: (KVARTHA) വിവാഹത്തില്‍നിന്ന് പിന്‍മാറിയതിന്റെ വൈരാഗ്യത്തില്‍ യുവതിയുടെ വീടിനുനേരെ യുവാവ് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം തീര്‍ത്തതായി പരാതി. മലപ്പുറത്തെ കോട്ടക്കലിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ, അബു താഹിര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച (25.06.2024) രാത്രിയാണ് അതിക്രമം നടന്നത്. ഇയാള്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വീടിനുനേരെ മൂന്നുതവണ വെടിവച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വീടിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടി. വൈകാതെ, അബു താഹിറിനെ പ്രദേശവാസികള്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.
അതേസമയം, പ്രതിയുടെ പെരുമാറ്റത്തിലുള്ള പ്രശ്‌നം കാരണമാണ് യുവതി വിവാഹത്തില്‍നിന്ന് പിന്‍മാറിയതെന്നാണ് സൂചന. അബു താഹിര്‍ കോട്ടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞദിവസം യുപിയില്‍ വിവാഹ ദിവസം പെണ്‍കുട്ടിയെ മുന്‍ സുഹൃത്ത് വെടിവെച്ച് കൊന്ന വാര്‍ത്ത ചര്‍ച്ചയാകുന്നതിനിടെയാണ് കേരളത്തില്‍ നിന്നും ഇതേരീതിയിലുള്ള വാര്‍ത്ത പുറത്തുവരുന്നത്.