Arrested | 'യുവാക്കളെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം ആവശ്യപ്പെട്ടു'; അഞ്ചംഗസംഘം അറസ്റ്റില്‍
മലപ്പുറം: (www.kvartha.com) ഓണ്‍ലൈന്‍ ബിസിനസുമായി ബന്ധപ്പെട്ടാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം ആവശ്യപ്പെട്ടെന്ന സംഭവത്തില്‍ അഞ്ചംഗ സംഘം അറസ്റ്റില്‍. മുഹമ്മദ് അനീസ് (34), അബ്ദുര്‍ റഊഫ് (34), ജഅഫർ (43), ശിഹാബുദ്ദീൻ (36), മുജീബ് റഹ് മാന്‍ (34) എന്നിവരാണ് കോട്ടക്കലില്‍ നിന്നും അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
പുത്തൂര്‍ ബൈപാസില്‍ നിന്നും യുവാക്കളെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് കല്ലടിക്കോട് നിന്നുമാണ് സംഘത്തെ പൊലീസ് പിടികൂടിയത്. കൊടിഞ്ഞി, കരിപ്പൂര്‍ സ്വദേശികളാണ് പരാതി സംഭവത്തില്‍ നല്‍കിയത്. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അശ്വിന്ത് കാരമ്മയിലിന്റെ നിര്‍ദേശ പ്രകാരം എസ്‌ഐ എസ് കെ പ്രിയനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Keywords: Malappuram, News, Kerala, Arrest, Arrested, Police, Crime, Malappuram: Youth kidnapped and demanded 65 lakhs; 5 arrested.