ട്രെയിന്‍ യാത്രയ്ക്കിടെ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ കടന്നുപിടിക്കാന്‍ ശ്രമം; മലയാളി യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പിച്ചു
Nov 11, 2019, 13:15 IST
ബംഗളൂരു: (www.kvartha.com 11.11.2019) ട്രെയിന്‍ യാത്രയ്ക്കിടെ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച മലയാളി യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പിച്ചു. കൊച്ചുവേളി-മൈസൂരു എക്‌സ്പ്രസില്‍ ബംഗളൂരു സ്വദേശിനിയായ യുവതിയെ കടന്നുപിടിച്ച ബംഗളൂരുവില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന വി സുനീഷ്(28) എന്ന യുവാവിനെയാണ് യുവതി പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. ഈ മാസം ആറാം തീയതിയാണ് സംഭവം നടന്നത്.
ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ യുവാവ് പുലര്‍ച്ചെ നാലരമണിയോടെ കടന്നുപിടിക്കുകയായിരുന്നുവെന്ന് കന്റോണ്‍മെന്റ് പോലീസിന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഒച്ചവെച്ചതോടെ ഇയാള്‍ ഓടി. തുടര്‍ന്ന് യുവതി ഇയാളെ പിന്തുടര്‍ന്നു. എന്നാല്‍, യുവാവ് ആരോപണം നിഷേധിച്ചു. തുടര്‍ന്ന് തന്റെ സുഹൃത്തുക്കളെ വിളിച്ചുകൂട്ടിയ യുവതി, തിരുപ്പത്തൂര്‍ സ്റ്റേഷനില്‍ എത്തിയതോടെ അധികൃതരെ വിവരമറിയിച്ച് യുവാവിനെ കൈമാറുകയായിരുന്നു.
ഇയാള്‍ക്കെതിരെ ലൈംഗിക പീഡന ശ്രമത്തിന് പോലീസ് കേസെടുത്തു. കേസ് ജോലാര്‍പേട്ട് റെയില്‍വേ പോലീസിന് കൈമാറിയതായി കന്റോണ്‍മെന്റ് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Malayalee youth held for molest attempt in train, Bangalore, News, Local-News, Crime, Criminal Case, Molestation attempt, Train, Complaint, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.