Robbery | 'ഫ് ളാസ്‌കിലെ വെള്ളത്തില്‍ ലഹരിമരുന്ന് കലര്‍ത്തി ബോധം കെടുത്തി മോഷണം'; ട്രെയിന്‍ യാത്രക്കാരായ മലയാളി ദമ്പതികളുടെ സ്വര്‍ണം, മൊബൈല്‍ ഫോണ്‍, ബാഗ് എന്നിവ നഷ്ടമായി
● വെളളം കുടിച്ചശേഷം ബോധരഹിതരായി എന്ന് ദമ്പതികള്‍
● കാട് പാടി റെയില്‍വെ പൊലീസില്‍ പരാതി നല്‍കി
● തമിഴ് നാട് ഹൊസൂറില്‍ താമസക്കാരായ ഇരുവരും നാട്ടില്‍ വന്നു മടങ്ങുമ്പോഴായിരുന്നു സംഭവം
പത്തനംതിട്ട: (KVARTHA) ട്രെയിനില്‍ വീണ്ടും മോഷണം. ഇരയായത് മലയാളി ദമ്പതികള്‍. കൊല്ലം - വിശാഖപട്ടണം എക്‌സ്പ്രസില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പിഡി രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവര്‍ച്ചക്കിരയായത്.
ഇവരുടെ സ്വര്‍ണം, മൊബൈല്‍ ഫോണ്‍, ബാഗ് എന്നിവയുള്‍പ്പെടെ മോഷണം പോയതായാണ് പരാതി. ബെര്‍ത്തിന് അരികില്‍ വച്ചിരുന്ന ഫ് ളാസ്‌കിലെ വെള്ളത്തില്‍ ലഹരിമരുന്ന് കലര്‍ത്തിയാണ് മോഷണം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. വെളളം കുടിച്ചശേഷം ബോധരഹിതരായി എന്നാണു ദമ്പതികള്‍ പറയുന്നത്.
ബോധരഹിതരായ ദമ്പതികളെ വെല്ലൂര്‍ സിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ കാട് പാടി റെയില്‍വെ പൊലീസില്‍ ദമ്പതികള്‍ പരാതി നല്‍കി. തമിഴ് നാട് ഹൊസൂറില്‍ സ്ഥിരതാമസക്കാരായ ദമ്പതികള്‍ നാട്ടില്‍ വന്നു മടങ്ങുമ്പോഴായിരുന്നു സംഭവം.
ഇതിന് മുമ്പും ട്രെയിന്‍ യാത്രയ്ക്കിടെ മോഷണ സംഭവങ്ങള്‍ നടന്നിരുന്നു. ബിസ്‌കറ്റും മറ്റും നല്‍കി യാത്രക്കാരെ മയക്കിയാണ് മോഷണം നടത്തിയിരുന്നത്. പലരുടേയും സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടപ്പെടുകയും ചെയ്തിരുന്നു.
#TrainRobbery #SpikedWater #MalayaliCouple #GoldTheft #RailwayCrime #TamilNaduNews