ബെന്‍ഗ്ലൂരില്‍ വിവാഹം വാഗ്ദാനം നല്‍കി മലയാളിയായ ടെകി യുവാവ് ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തതായി പരാതി; ഇരകളായത് 15 ഓളം യുവതികള്‍; ഒടുവില്‍ പിടിയിലായതിങ്ങനെ!

 


ബെന്‍ഗ്ലൂര്‍: (www.kvartha.com 17.09.2021) ബെന്‍ഗ്ലൂരില്‍ വിവാഹം വാഗ്ദാനം നല്‍കി മലയാളിയായ ടെകി യുവാവ് ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തതായി പരാതി. 15 ഓളം യുവതികളാണ് ഇരയായതെന്ന് പൊലീസ് പറഞ്ഞു.

ബെന്‍ഗ്ലൂരില്‍ വിവാഹം വാഗ്ദാനം നല്‍കി മലയാളിയായ ടെകി യുവാവ് ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തതായി പരാതി; ഇരകളായത് 15 ഓളം യുവതികള്‍; ഒടുവില്‍ പിടിയിലായതിങ്ങനെ!

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;

ബെന്‍ഗ്ലൂരിലെ ഒരു ഐടി കമ്പനിയില്‍ സീനിയര്‍ ടെകിയായി ജോലി ചെയ്തിരുന്ന ഹെറാള്‍ഡ് തോമസ് എന്നയാളെയാണ് പിടികൂടിയത്. മുംബൈ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. മാട്രിമോണിയല്‍ സൈറ്റുകളിലൂടെയാണ് യുവതികളെ കെണിയില്‍പ്പെടുത്തിയിരുന്നതെന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് ഇയാളുടെ ചൂഷണത്തിനിരയായതെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഇയാളുടെ തട്ടിപ്പിന് ഇരയായ പതിനഞ്ചോളം യുവതികളുണ്ടെന്നാണ് പ്രാഥമിക വിവരം. കേരളത്തില്‍ ഭാര്യയും മക്കളും ഉണ്ടായിരുന്നുവെങ്കിലും അക്കാര്യം മറച്ചു വച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. സൗഹൃദത്തിലാവുന്ന സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നത് കൂടാതെ ഇവരില്‍ നിന്നും പണവും സ്വര്‍ണവും തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ പതിവ്. 

Keywords:  Malayali techie who molested 15 women arrested by Bangalore police, Bangalore, News, Crime, Criminal Case, Malayalee, Arrested, Police, Women, Cheating, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia