ഷാര്‍ജ: ഷാര്‍ജയില്‍ അശ്‌ളീല സിനിമകള്‍ ഡിവിഡിയിലും സിഡിയിലും പകര്‍ത്തി വിറ്റ മലയാളി പൊലീസ് പിടിയിലായി. ഹംസയെന്ന മലയാളി യുവാവിനെയാണ് വ്യവസായ മേഖലകളിലും ലേബര്‍ ക്യാമ്പുകളിലും അശ്‌ളീല സിനിമകള്‍ വിറ്റതിന് പിടിച്ചത്. ഇയാളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ അശ്ലീല ചിത്രങ്ങളുടെ അയ്യായിരത്തോളം സിഡികളും ഡിവിഡികളും ഇവ പകര്‍ത്തുന്ന അത്യാധുനിക ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.
വ്യവസായ മേഖലകളിലെ ഏഷ്യന്‍ തൊഴിലാളികളുടെ ഇടയിലാണ് യുഎയിലെ അനധികൃത താമസക്കാരനായ പ്രതി സിഡിഡിവിഡികള്‍ വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. അശ്‌ളീല സിനിമകള്‍ പകര്‍ത്തി വിതരണം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിയ്ക്കുമെന്ന് ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അശ്‌ളീല സിനിമകളും മറ്റും വിതരണം ചെയ്യാന്‍ കുട്ടികളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മിഠായിയും പണവും നല്‍കി പ്രലോഭിപ്പിച്ചാണ് സിഡികള്‍ വിതരണം ചെയ്യുന്നതെന്നും പൊലീസ് പറയുന്നു. വ്യവസായ മേഖലകളിലെ തൊഴിലാളികളും യുവാക്കള്‍ക്കളുമാണ് ഇത്തരം സിഡികളുടെ ആവശ്യക്കാര്‍. പ്രധാനമായും ഏഷ്യന്‍ വംശജരാണ് സി ഡികള്‍ വാങ്ങിയിരുന്നത്.
Key Words: Malayali , Youth, Crime, Sharjah, Gulf, Sex, sex crime, Police, Arrest, U AE, DVD, CD
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.