Suspect Arrested | 'കാമുകിയോട് തര്‍ക്കിച്ചയാളെ വ്യായാമശാലയിൽ കയറി വെടിവച്ചു'; യുവാവ് അറസ്റ്റില്‍
Jul 8, 2022, 07:32 IST
ന്യൂഡെല്‍ഹി: (www.kvartha.com) തന്റെ കാമുകിയോട് തര്‍ക്കിച്ചയാളെ യുവാവ് വെടിവച്ചിട്ടതായി പൊലീസ്. സെന്‍ട്രല്‍ ന്യൂഡെല്‍ഹിയിലെ പട്ടേല്‍ നഗറിന് സമീപമുള്ള വ്യായാമശാലയിൽ (Gym) വ്യാഴാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. വെടിവയ്പ്പില്‍ ഏകാന്‍ഷി( 27 ) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹര്‍ സനം ജോത് സിംഗ് എന്നയാള്‍ക്കാണ് വെടിയേറ്റത്. വയറ്റില്‍ വെടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രശ്‌നത്തിന്റെ തുടക്കത്തിന് കാരണമായ സംഭവങ്ങളെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വ്യായാമശാലയിൽ വച്ച് പരിക്കേറ്റ ഹര്‍ സനം ജോത് സിംഗ് പ്രതിയുടെ കാമുകിയുമായി ദിവസങ്ങള്‍ക്ക് മുമ്പ് വഴക്കിട്ടിരുന്നു. ഇതിന് പ്രതികാരം ചെയ്യാന്‍ വ്യായാമശാലയിൽ എത്തിയ 27 കാരന്‍ യുവാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സ്ഥലത്തെത്തി പരിശോധന നടത്തി ദൃക്‌സാക്ഷികളുടെ മൊഴി രേഖപെടുത്തി. ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ ഐപിസി സെക്ഷന്‍ 307, ഐപിസി 25/27/54/59 ആയുധ നിയമം എന്നിവ പ്രകാരം എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഡെല്‍ഹിയിലെ ഷാദിപൂര്‍ ഗ്രാമത്തില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒപ്പം കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,National,India,New Delhi,Death,Crime,Police,Accused,Arrest,Local-News,Injured,Clash, Man, 27, Arrested Over Firing Incident At Gym In Delhi: Cops
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.