മരുമകളുമായി ബന്ധം തുടരാന്‍ മകനെ ഷോകടിപ്പിച്ച് കൊലപ്പെടുത്തി; ഭര്‍തൃപിതാവും യുവതിയും അറസ്റ്റില്‍
May 13, 2021, 13:16 IST
ജയ്സാല്‍മീര്‍: (www.kvartha.com 13.05.2021) രാജസ്ഥാനിലെ ജയ്സാല്‍മീറിലെ അസ്‌കന്ദ്ര ഗ്രാമത്തില്‍ മരുമകളുമായി ബന്ധം തുടരാന്‍ മകനെ ഷോകടിപ്പിച്ച് കൊലപ്പെടുത്തിയ ഭര്‍തൃപിതാവും യുവതിയും അറസ്റ്റില്‍. ഹീരലാല്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയതിന് പിതാവ് മുകേഷ് കുമാര്‍, ഭാര്യ പാര്‍ലി എന്നിവര്‍ അറസ്റ്റിലായി.
15 ദിവസം മുമ്പ് നാരാങ്ങ ജ്യൂസില്‍ ഉറക്കഗുളിക നല്‍കി മയക്കി ഉറക്കിയ ശേഷം രാത്രിയില്‍ ഷോകടിപ്പിച്ച് കൊല്ലുകയായിരുന്നു. പിറ്റേ ദിവസം മൃതദേഹം സംസ്‌കരിച്ചു. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ ഇളയ സഹോദരന്‍ ഭോംരാജ് മെയ് ആറിന് പോലീസില്‍ പരാതി നല്‍കി. മൃതദേഹത്തില്‍ പൊള്ളിയ പാട് കണ്ടതാണ് സംശയമായത്. പരാതിയെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ടെം നടത്തിയതോടെ കൊലപാതകമാണെന്ന് തെളിയികുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവും ഭാര്യയും കൂടെയാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായത്. ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. തൊഴില്‍ രഹിതനായ ഹീരാലാല്‍ സ്ഥിരമായി മദ്യപിച്ച് തന്നെ ഉപദ്രവിക്കാറുണ്ടെന്നും ഇതാണ് ഭര്‍തൃപിതാവുമായി അടുക്കാനുള്ള കാരണമെന്ന് പാര്‍ലി പൊലീസിനോട് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.