Arrest | കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി; യുവാവ് പിടിയില്‍
Jan 7, 2025, 11:28 IST
Image Credit: Facebook/Kerala Police
● കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്.
● ചൊവ്വാഴ്ച പുലര്‍ച്ചെ ഹസ്സനിലേക്ക് പോകുന്ന ബസ്സില്‍ വെച്ചായിരുന്നു സംഭവം.
● എടപ്പാളിനും കോഴിക്കോടിനും ഇടയില്‍ വച്ച് മോശം രീതിയില്‍ പെരുമാറി എന്നാണ് പരാതി.
കോഴിക്കോട്: (KVARTHA) കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് പൊലീസ് പിടിയില്‍. മലപ്പുറത്തെ മുസ്തഫയെ ആണ് പിടിയിലായത്. ഇയാളെ നടക്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്.
ചൊവ്വാഴ്ച പുലര്‍ച്ചെ എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കര്‍ണാടകയിലെ ഹസ്സനിലേക്ക് പോകുന്ന ബസ്സില്‍ വെച്ചായിരുന്നു അതിക്രമം. ബസ് കോഴിക്കോട് എത്തിയപ്പോള്‍ പെണ്‍കുട്ടി നടക്കാവ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
എടപ്പാളിനും കോഴിക്കോടിനും ഇടയില്‍ വച്ച് മോശം രീതിയില്‍ പെരുമാറി എന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം ബസ് കര്‍ണാടകയിലേക്ക് തിരിച്ചു.
#assault #arrest #Kerala #Karnataka #bus #crime #womensafety
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.