Crime | യുവതിക്ക് ഇന്‍സ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയയ്ക്കുകയും വീട്ടിലെത്തി നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്തതായി പരാതി; കോഴിക്കോട് 22 കാരന്‍ അറസ്റ്റില്‍
● മോര്‍ഫ് ചെയ്ത വീഡിയോകള്‍ അയച്ച് ഭീഷണി.
● കഴിഞ്ഞ ജനുവരിയിലും നവംബറിലും ഉപദ്രവം ഉണ്ടായി.
● ശല്യം സഹിക്കാനാവാതെ സൈബര്‍ സെല്ലിനെ സമീപിക്കുകയായിരുന്നു.
കോഴിക്കോട്: (KVARTHA) യുവതിക്ക് ഇന്‍സ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയയ്ക്കുകയും വീട്ടിലെത്തി നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്തതെന്ന പരാതിയില്‍ നടപടി. കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. പുതുപ്പാടി (Puthuppady) കാവുംപുറത്തുള്ള (Kavumpurath) യുവതിക്കാണ് ദുരനുഭവം നേരിട്ടത്. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പരിധിയിലെ മുഹമ്മദ് ഫാസിലി(Muhammed Fasil-22)നെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരിയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പ്രതി നഗ്‌നനായി യുവതിയുടെ വീട്ടിലെത്തുകയായിരുന്നുവെന്നും മുഖം മറച്ച് പകല്‍ സമയത്ത് വീട്ടിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയും ചെയ്തുവെന്നുമാണ് പരാതി. യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ വര്‍ഷം നവംബറിലും പ്രതി നഗ്‌നനായി വന്ന് യുവതിയെ കടന്നു പിടിച്ചിരുന്നു. തുടര്‍ന്ന് യുവതിയുടെ നഗ്‌നവീഡിയോയും മോര്‍ഫ് ചെയ്ത വീഡിയോകളും ഇന്‍സ്റ്റഗ്രാം വഴി അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
ഇത്തരത്തില്‍ ഒരു വര്‍ഷത്തോളമായി പ്രതി യുവതിയെ അതിക്രമിക്കാന്‍ തുടങ്ങിയിട്ടെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഇതോടെ യുവതി സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.
#assault #cybercrime #womenssafety #Kerala #India #justice