Arrest | പയ്യന്നൂരില്‍ വീട് കുത്തിതുറന്ന് മോഷണ ശ്രമം നടത്തിയെന്ന പരാതിയില്‍ ഒഡീഷ സ്വദേശി അറസ്റ്റില്‍
പയ്യന്നൂരിൽ മോഷണ ശ്രമത്തിനിടെ ഒഡീഷ സ്വദേശി പിടിയില്‍, മോഷണ ശ്രമം നടന്നത് വീട്ടുകാരുടെ സാന്നിധ്യത്തിൽ
പയ്യന്നൂര്‍: (KVARTHA) വീട്ടുകാര്‍ ഉറങ്ങിക്കിടക്കവേ മുന്‍ വാതില്‍ കുത്തിതുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ചെന്ന (Theft Attempt) പരാതിയില്‍ കേസെടുത്ത പൊലീസ് ഇതരസംസ്ഥാനക്കാരനെ അറസ്റ്റ് (Arrested) ചെയ്തു. ഇയാളുടെ കൂടെയുണ്ടായിരുന്ന കൂട്ടുപ്രതി രക്ഷപ്പെട്ടു. ഒഡീഷ സ്വദേശി രാജേന്ദ്ര കുമാര്‍ നായിക്കിനെ(40)യാണ് എസ്.ഐ സി സനീദും സംഘവും അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: പയ്യന്നൂര്‍ കൊറ്റിയിലെ ടി.എസ് അജന്തന്റെ (57) വീട്ടിലാണ് ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടരമണിയോടെ രണ്ടംഗ സംഘം കവര്‍ച്ചക്കെത്തിയത്. സംഭവസ്ഥലത്തുനിന്നും പ്രദേശവാസികളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
പുലര്‍ച്ചെ ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ അകത്ത് കയറിയ കവര്‍ച്ചക്കാരെ കണ്ടതോടെ ഉടന്‍ പരിസരവാസികളെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. വീട്ടുകാര്‍ ഉണര്‍ന്നിട്ടും മോഷ്ടാക്കള്‍ കവര്‍ച്ചക്ക് തുനിയുകയായിരുന്നു. പരിസരവാസികള്‍ എത്തിയപ്പോഴേക്കും മോഷ്ടക്കളില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിട്ടുണ്ട്.#burglary #arrest #Kerala #India #Payyannur #police