പെണ്‍കുട്ടി ജനിക്കുമോ എന്ന സംശയത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി മെഷീനില്‍ അരച്ചെടുത്ത് കത്തിച്ചു, മൃഗീയമായ കൊലപാതകം നടത്തിയ യുവാവ് അറസ്റ്റില്‍

 


ലക്‌നൗ: (www.kvartha.com 16.01.2020) പെണ്‍കുട്ടി ജനിക്കുമോ എന്ന സംശയത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി മെഷീനില്‍ അരച്ചെടുത്ത് കത്തിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഊര്‍മിള(27)യെ കൊന്ന കേസില്‍ രവീന്ദ്ര കുമാര്‍(35) ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ റായ് ബറേലിയിലാണ് മൃഗീയമായ കൊലപാതകം. കേസിനാസ്പദമായ സംഭവം നടന്നത് ജനുവരി നാലിനായിരുന്നു.

കേസിലെ ഏക ദൃക്‌സാക്ഷിയായ ദമ്പതികളുടെ മൂത്ത മകള്‍ ഊര്‍മിളയുടെ വീട്ടിലെത്തി അന്നേദിവസം നടന്ന സംഭവത്തെക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് പൈശാചിക കൊലപാതകം പുറംലോകമറിയുന്നത്. പത്താം തീയതി ഊര്‍മിളയുടെ സഹോദരിയും പിതാവും ചേര്‍ന്ന് സ്റ്റേഷനിലെത്തി രവീന്ദ്ര കുമാറിനെതിരെ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ രവീന്ദ്ര കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

പെണ്‍കുട്ടി ജനിക്കുമോ എന്ന സംശയത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി മെഷീനില്‍ അരച്ചെടുത്ത് കത്തിച്ചു, മൃഗീയമായ കൊലപാതകം നടത്തിയ യുവാവ് അറസ്റ്റില്‍

കുടുംബത്തില്‍ ആണ്‍ക്കുഞ്ഞ് പിറക്കണമെന്നായിരുന്നു രവീന്ദ്രയുടെ ആഗ്രഹം. എന്നാല്‍ ഭാര്യ അടുത്തതും പെണ്‍കുഞ്ഞിന് തന്നെയാണ് ജന്മം നല്‍കാന്‍ പോകുന്നതെന്ന് സംശയിച്ച ഇയാള്‍ ഭാര്യയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവം നടന്ന ദിവസം രാത്രി പ്രതി ഊര്‍മിളയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി തൊട്ടടുത്തുള്ള ഫ്‌ലോര്‍ മില്ലിലെ മെഷീനില്‍ അരച്ചെടുത്തു. തുടര്‍ന്ന് ആളൊഴിഞ്ഞ പറമ്പിലെത്തി മൃതദേഹം കത്തിക്കുകയും ചാരം ബാഗിലാക്കി വീടിനടുത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഊര്‍മിളയെ കാണാനില്ലെന്ന് കാണിച്ച് ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

രവീന്ദറിന്റെ പിതാവിനും സഹോദരങ്ങള്‍ക്കും ഊര്‍മിളയുടെ കൊലപാതകത്തില്‍ പങ്കുണ്ട്. പ്രതിയില്‍ നിന്നും പിടികൂടിയ ചാരം ബിഎന്‍എ പരിശോധനയ്ക്കായി ലക്‌നൗവിലുള്ള ഫൊറന്‍സിസ് സയന്‍സ് ലാബിലേക്ക് അയച്ചതായി ദീഹ് സര്‍ക്കിള്‍ ഓഫീസര്‍ വിനീത് സിംഗ് അറിയിച്ചു. 2011ല്‍ വിവാഹിതരായ രവീന്ദ്രനും ഊര്‍മിളയ്ക്കും ഏഴും പതിനൊന്നും വയസുള്ള രണ്ടുപെണ്‍മക്കളാണുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Lucknow, News, National, Wife, Murder, Crime, Killed, Police, Arrest, Case, Complaint, Man arrested for chops, grinds then burns pregnant wife's body
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia