Fraud | 'നഴ്സിംഗ് കോളജിൽ പ്രവേശനം വാഗ്ദാനം ചെയ്ത് പണം തട്ടി', യുവാവ് അറസ്റ്റിൽ


● ചേർത്തല സ്വദേശിയിൽ നിന്നും മകന് ബംഗളൂരുവിലെ നഴ്സിംഗ് കോളേജിൽ അഡ്മിഷൻ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തെന്നാണ് പരാതി.
● വയനാട് സ്വദേശി സാദിഖ് ആണ് ചേർത്തല പോലീസിന്റെ പിടിയിലായത്.
● ഇയാൾക്കെതിരെ വയനാട് പനമരം പോലീസ് സ്റ്റേഷനിലും സമാനമായ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചേർത്തല: (KVARTHA) നഴ്സിംഗ് കോളേജിൽ പ്രവേശനം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. വയനാട് സ്വദേശി സാദിഖ് (29) ആണ് ചേർത്തല പോലീസിന്റെ പിടിയിലായത്. എറണാകുളം പനങ്ങാടുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചേർത്തല സ്വദേശിയിൽ നിന്നും മകന് ബംഗളൂരുവിലെ നഴ്സിംഗ് കോളേജിൽ അഡ്മിഷൻ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തെന്നാണ് പരാതി. അഡ്മിഷൻ ലഭിക്കാത്തതിനെത്തുടർന്ന് പലതവണ പണം തിരികെ ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനെ തുടർന്നാണ് ചേർത്തല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഇയാൾക്കെതിരെ വയനാട് പനമരം പോലീസ് സ്റ്റേഷനിലും സമാനമായ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധികളിലും വയനാട് ജില്ലയിലെ സുൽത്താൻബത്തേരി സ്റ്റേഷൻ പരിധിയിലും ഇയാൾ തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
A man from Wayanad has been arrested for allegedly defrauding a person by promising admission to a nursing college. The accused has similar cases registered against him in other police stations as well.
#NursingAdmissionFraud #Fraud #Arrest #KeralaPolice #CrimeNews #Cheating