ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വിദ്യാര്‍ഥിനികള്‍ക്ക് മുമ്പില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ മധ്യവയസ്കന് അറസ്റ്റില്‍
Mar 9, 2021, 13:29 IST
തിരുവല്ല: (www.kvartha.com 09.03.2021) ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വിദ്യാര്‍ഥിനികള്‍ക്ക് മുമ്പില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ മധ്യവയസ്കന് അറസ്റ്റില്‍. മാന്നാര്‍ വലിയകുളങ്ങര മംഗലത്ത് പടീറ്റതില്‍ സതീശനെ(48)യാണ് നാട്ടുകാര്‍ പിടികൂടി തിരുവല്ല പൊലീസില്‍ ഏല്പിച്ചത്. തുകലശ്ശേരി ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
മൂന്ന് വിദ്യാര്‍ഥിനികള്‍ക്ക് മുമ്പില്‍ ബൈക്കിലെത്തിയ സതീശന് മോശമായി പെരുമാറുകയായിരുന്നു. പെണ്‍കുട്ടികള്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.
പുലിയൂര് പാലച്ചുവട് ജങ്ഷനില്‍ സ്റ്റുഡിയോ നടത്തുന്ന ആളാണ് പ്രതിയെന്നും സമാനസംഭവത്തില്‍ ഇയാള്‍ മുമ്പും പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Arrest, Crime, Students, Police, Court, Remanded, Man arrested for misbehaving in front of students
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.