പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി; 29കാരന്‍ അറസ്റ്റില്‍
Sep 20, 2021, 15:07 IST
കൊല്ലം: (www.kvartha.com 20.09.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ 29കാരന്‍ അറസ്റ്റില്‍. മയ്യനാട് സ്വദേശിയായ ആര്‍ രാഹുല്‍(29) ആണ് പൊലീസ് പിടിയിലായത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
നഗരത്തിലെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി വിവിധ കേന്ദ്രങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. വ്യക്തിവിവരങ്ങള്‍ മറച്ചുവെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ചതെന്നും പരാതിയില്‍ പറയുന്നു.
തുടര്‍ച്ചയായി പെണ്‍കുട്ടി അസ്വസ്ഥത കാണിക്കുകയും കുട്ടിയുടെ സ്വഭാവത്തിലെ അസ്വാഭാവികത ശ്രദ്ധയില്‍പെട്ട മാതാവ് നടത്തിയ നിരീക്ഷണത്തിലാണ് സംഭവം പുറത്തു വന്നത്. തുടര്‍ന്ന് മാതാവ് പെണ്‍കുട്ടിയോടൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.
ഈസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ രതീഷ്, സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ രതീഷ്‌കുമാര്‍, ജി എസ് ഐ രാജ്‌മോഹന്‍, സി പി ഒമാരായ രാജഗോപാല്‍, രഞ്ജിത്, ദീപ്തി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.