Arrested | ട്രാവല്‍ ഏജന്‍സിയില്‍ നിന്നും വിമാനടികറ്റുകള്‍ ബുക് ചെയ്തു പണം തട്ടിയെന്ന കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) വിമാനടികറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക് ചെയ്തു ട്രാവല്‍ ഏജന്‍സികളെ കബളിപ്പിച്ചു മുപ്പതുലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലെപ്രതിയെ കണ്ണൂര്‍ സി ഐ ബിനുമോഹനും സംഘവും അറസ്റ്റു ചെയ്തു.
      
Arrested | ട്രാവല്‍ ഏജന്‍സിയില്‍ നിന്നും വിമാനടികറ്റുകള്‍ ബുക് ചെയ്തു പണം തട്ടിയെന്ന കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

തമിഴ്നാട് സേലം സ്വദേശിയും ബിടെക് ബിരുദധാരിയുമായ കാര്‍ത്തിക്ക് പങ്കജാക്ഷനെയാണ്(30) പൊലിസ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍ കലക്ടറേറ്റിന് സമീപത്തെ സാന്‍ഡാമോണിക എന്ന ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് ക്രെഡിറ്റായി ഡല്‍ഹിയിലേക്കും മറ്റും വിമാനടികറ്റെടുത്ത് പണം നല്‍കാതെ അഞ്ചരലക്ഷം രൂപ തട്ടിയെടുത്തെന്ന സംഭവത്തിലാണ് തൃശൂര്‍ചാലക്കുടിയിലെ ഭാര്യവീട്ടില്‍ നിന്നും കാര്‍ത്തിക്കിനെ പൊലിസ് അറസ്റ്റു ചെയ്തത്. നവി മുംബൈ കേന്ദ്രീകരിച്ചു തട്ടിപ്പു നടത്തിവരുന്ന പ്രതി കണ്ണൂരിനുപുറമേ, പയ്യന്നൂര്‍, കാസര്‍കോട്, കോഴിക്കോട്, എര്‍ണാകുളം, മധുരൈ എന്നിവടങ്ങളില്‍ നിന്ന് മുപ്പതുലക്ഷം രൂപയോളം തട്ടിയെടുത്തിട്ടുണ്ടെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ പറഞ്ഞു.

അമേരിക മുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരെ യാത്രയുടെ രണ്ടുദിവസം മുന്‍പ് ട്രാവല്‍ ഏജന്‍സികളില്‍ പണം നല്‍കാതെ ആ ടികറ്റ് യാത്രക്കാര്‍ക്ക് മറിച്ചുവിറ്റ് പണം കൈക്കലാക്കുകയാണ് കാര്‍ത്തിക്കിന്റെ രീതിയെന്ന് പൊലീസ് പറയുന്നു. നവി മുംബൈ കേന്ദ്രീകരിച്ചു ഇയാള്‍ക്ക് ട്രാവല്‍ ഏജന്‍സിയുണ്ടെന്നും ഇതിന്റെ മറവിലാണ് തട്ടിപ്പു നടത്തിയതെന്നും പൊലിസ് വ്യക്തമാക്കി.

Keywords: Kerala News, Malayalam News, Kannur News, Crime, Crime News, Fraud Case, Arrested, Man arrested in Air travel ticket fraud case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia