Arrested | 80 ലക്ഷം രൂപ ലോടറിയടിച്ച യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം: 'മദ്യ സല്‍ക്കാരത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തി'; സുഹൃത്ത് അറസ്റ്റില്‍
Apr 4, 2023, 19:50 IST
തിരുവനന്തപുരം: (www.kvartha.com) പാങ്ങോട് 80 ലക്ഷം രൂപ ലോടറി അടിച്ച യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. സന്തോഷ് ആണ് അറസ്റ്റിലായത്. ലോടറി അടിച്ചതിന് പിന്നാലെ ഇയാള്‍ മദ്യസല്‍ക്കാരം നടന്നിരുന്നു. സല്‍ക്കാരത്തിനിടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ തള്ളിയിട്ടു കൊലപ്പെടുത്തി എന്നാണ് കേസ്. തിരുവനന്തപുരം പാങ്ങോട് സ്വദേശി സജീവാണ് (35) മരിച്ചത്.
പൊലീസ് പറയുന്നത്: ടൈല്‍സ് തൊഴിലാളിയായ സജീവിന് കഴിഞ്ഞ മാസമാണ് 80 ലക്ഷം രൂപയുടെ കേരള സംസ്ഥാന ഭാഗ്യക്കുറിയടിച്ചത്. നികുതി കഴിച്ച് 49 ലക്ഷത്തി 75,000 രൂപ അകൗണ്ടിലുമെത്തി. ഈ മാസം ഒന്നിനാണ് ആഘോഷ പാര്‍ടി നാല് സുഹൃത്തുക്കള്‍ക്കായി സംഘടിപ്പിച്ചത്.
സുഹൃത്ത് രാജേന്ദ്രന്‍ പിള്ളയുടെ വീട്ടിലായിരുന്നു അര്‍ധരാത്രിയും കഴിഞ്ഞുള്ള മദ്യസല്‍ക്കാരം നടന്നത്. ഇതിനിടയില്‍ സുഹൃത്തായ മായാവി സന്തോഷ് എന്ന സന്തോഷുമായി വാക്കുതര്‍ക്കമുണ്ടായി. പിന്നാലെയുണ്ടായ ഉന്തും തള്ളലിനുമിടയിലായാണ് മണ്‍തിട്ടയില്‍ നിന്ന് റബര്‍ തോടത്തില്‍ വീണ് മരിച്ചെന്നും ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Keywords: Thiruvananthapuram, News, Kerala, Death, Arrested, Crime, Man arrested in murder case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.