Arrest | കൊലപാതകം ഉൾപ്പെടെ കേസുകൾ അനവധി; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
Sep 30, 2024, 16:03 IST
Photo Caption: കാപ്പ കേസിൽ അറസ്റ്റിലായ ജംഷീർ. Photo:Arranged
● കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
● സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ ജംഷീർ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
● കൊലപാതകം, കൊലപാതക ശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ്.
കണ്ണൂർ: (KVARTHA) കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ കേസ് ചുമത്തി അറസ്റ്റു ചെയ്തു. കണ്ണൂർ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിലാണ് നടപടി.
കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ ജംഷീറിനെ (38) യാണ് കണ്ണൂർ സിറ്റി പൊലീസ് ഇൻസ്പെക്ടർ സനൽകുമാർ അറസ്റ്റ് ചെയ്തത്.
ഇയാളെ പിന്നീട് കണ്ണൂർ കോടതിയിൽ ഹാജരാക്കി കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു. കൊലപാതകം, കൊലപാതക ശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയാണ് ജംഷീറെന്ന് പൊലീസ് അറിയിച്ചു.
#KannurNews #KAAPA #Crime #Arrest #KeralaPolice
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.