Arrested | വന്‍ കഞ്ചാവ് വേട്ട; 7 കിലോ ഗ്രാം ലഹരിമരുന്നുമായി ഒരാള്‍ അറസ്റ്റില്‍
Oct 15, 2022, 13:13 IST
മട്ടന്നൂര്‍: (www.kavartha.com) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള പ്രദേശത്ത് വന്‍ കഞ്ചാവ് ശേഖരവുമായി ഒരാള്‍ അറസ്റ്റില്‍. ഓപറേഷന്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് റേന്‍ജ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ അഞ്ചരക്കണ്ടി, പനയത്താംപറമ്പ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പനയത്താംപറമ്പില്‍ നിന്നും ഏഴ് കിലോഗ്രാം കഞ്ചാവുമായി ഇയാള്‍ അറസ്റ്റിലായത്. ടിപി അശ്‌റഫ് എന്നയാളാണ് പിടിയിലായത്. ചാലോട്, മട്ടന്നൂര്‍ ഭാഗങ്ങളിലെ ചെറുകിട കഞ്ചാവ് വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നയാളാണ് അശ്‌റഫെന്ന് പൊലീസ് പറഞ്ഞു.
പ്രവന്റീവ് ഓഫീസര്‍മാരായ എംകെ സന്തോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പിപി സുഹൈല്‍, സിഎച് റിശാദ്, എന്‍ രജിത് കുമാര്‍, എം സജിത്, ടി അനീഷ, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ഷമീന, സീനിയര്‍ എക്സൈസ് ഡ്രൈവര്‍ സി അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ തലശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. തുടര്‍ നടപടികള്‍ക്കായി വടകര നാര്‍കോടിക് സ്പെഷ്യല്‍ കോടതിയില്‍ ഹാജരാക്കും.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Arrested, Drugs, Seized, Mattannur, Man arrested with 7 kg of drugs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.