മൈസൂരില്‍ നിന്നും കൊച്ചിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുഗുളികകളുമായി യുവാവ് പിടിയില്‍

 


കണ്ണൂര്‍: (www.kvartha.com 29.01.2020) മൈസൂരില്‍ നിന്നും വാങ്ങി കൊച്ചിയിലേക്ക് കടത്താന്‍ ശ്രമിച്ച അത്യന്തം മാരക മയക്കുഗുളികകളുമായി മുഴപ്പിലങ്ങാട് സ്വദേശിയായ യുവാവിനെ തലശ്ശേരി എക്സൈസ് സംഘം പിടികൂടി. മുഴപ്പിലങ്ങാട് കുളംബസാറില്‍ ഫാത്തിമാസില്‍ ബി ടി ഷാനവാസിനെ (34) ആണ് തലശ്ശേരി റെയ്ഞ്ചിന്റെ അധിക ചുമതല വഹിക്കുന്ന കൂത്തുപറമ്പ് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി അറസ്റ്റ് ചെയ്തത്.

പ്രിവന്റീവ് ഓഫീസര്‍ ടി സന്തോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ യു ഷെനിത് രാജ്, രാജേഷ് ശങ്കര്‍, ബഷീര്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രസന്ന, ടി കെ ബിന്‍സി, ഡ്രൈവര്‍ സുരാജ്, റെയില്‍വെ പോലീസ് എഎസ്‌ഐ അക്ബര്‍, എസ്‌സിപിഒ സത്യന്‍, ആര്‍പിഎഫ് എച്ച് സി സുധീര്‍ എന്നിവരാണ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്. പ്രതിയെ ചോദ്യം ചെയ്തതില്‍ മൈസൂരില്‍ നിന്നും വാങ്ങി എറണാകുളത്തേക്ക് വില്‍പനക്ക് കൊണ്ടുപോവുകയാണ് ഇവയെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

മൈസൂരില്‍ നിന്നും കൊച്ചിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുഗുളികകളുമായി യുവാവ് പിടിയില്‍
Keywords: Kannur, News, Kerala, Arrest, Crime, Drugs, Youth, Police, Excise, Man arrested with drugs
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia