Arrested | കാമുകിയെ കാണാനെത്തിയ യുവാവിനെ അതിക്രൂരമായി മര്‍ദിച്ചതായി പരാതി; 'പെണ്‍കുട്ടിയുടെ ബന്ധുക്കളും ഗ്രാമവാസികളും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് നിര്‍ബന്ധിച്ച് മൂത്രവും കുടിപ്പിച്ചു'; 6 പേര്‍ കസ്റ്റഡിയില്‍

 



ജയ്പുര്‍: (www.kvartha.com) കാമുകിയെ കാണാനെത്തിയ യുവാവിനെ അതിക്രൂരമായി മര്‍ദിച്ചതായി പരാതി. രാജസ്താനിലെ ജലോര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

പൊലീസ് പറയുന്നത്: സഞ്ചോറിലെ നെഹ്റു കോളനിയില്‍ താമസിക്കുന്ന ഒരു യുവാവ് ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയെ കാണാന്‍ ഞായറാഴ്ച രാത്രിയോടെ ഗ്രാമത്തില്‍ എത്തിയ യുവാവിനെ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് പിടികൂടി മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. 

പെണ്‍കുട്ടിയുടെ ബന്ധുക്കളും ഗ്രാമവാസികളും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച ശേഷം നിര്‍ബന്ധിച്ച് മൂത്രവും കുടിപ്പിച്ചു. വടികൊണ്ടുള്ള ക്രൂരമര്‍ദനത്തെ തുടര്‍ന്ന് യുവാവ് അബോധാവസ്ഥയിലായി. വിവരമറിഞ്ഞ് യുവാവിന്റെ ബന്ധുക്കളും സ്ഥലത്തെത്തി. യുവാവിനെ വിട്ടയക്കണമെന്ന് ബന്ധുക്കള്‍ നാട്ടുകാരോട് അപേക്ഷിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. ഇതിനിടെ അവിടെയുണ്ടായിരുന്ന ഒരാള്‍ സംഭവത്തിന്റെ മുഴുവന്‍ വീഡിയോയും പകര്‍ത്തുകയായിരുന്നു.  

Arrested | കാമുകിയെ കാണാനെത്തിയ യുവാവിനെ അതിക്രൂരമായി മര്‍ദിച്ചതായി പരാതി; 'പെണ്‍കുട്ടിയുടെ ബന്ധുക്കളും ഗ്രാമവാസികളും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് നിര്‍ബന്ധിച്ച് മൂത്രവും കുടിപ്പിച്ചു'; 6 പേര്‍ കസ്റ്റഡിയില്‍


മൂത്രം കുടിപ്പിച്ചു. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലാണ് സംഭവം. അതേസമയം ആക്രമണ വീഡിയോ വൈറലായതോടെ പൊലീസ് നടപടിയെടുത്തെങ്കിലും ഇതുവരെ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. ആക്രമണ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ പൊലീസ് നടപടിയെടുത്തു. 

Keywords:  News,National,India,Rajasthan,Crime,Local-News,Social-Media,Video, Man assaulted, forced to drink urine in Rajasthan's Jalore; six detained
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia