ഭാര്യ സുന്ദരിയായി കാണുന്നത് ഇഷ്ടമല്ല, യുവതിയുടെ മുടി മുറിച്ച് മുറിയില്‍ പൂട്ടിയിട്ടു; ഒളിവില്‍പോയ ഭര്‍ത്താവിനെ പോലീസ് തിരയുന്നു
Feb 5, 2020, 15:37 IST
ലക്നൗ: (www.kvartha.com 05.02.2020) ഭാര്യയുടെ മുടി മുറിച്ച് മുറിയില്‍ പൂട്ടിയിട്ടു എന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ആരിഫ് എന്നയാളാണ് ഭാര്യ റോഷ്നിയുടെ മുടി മുറിച്ചത്. വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കി ഭര്‍ത്താവ് പതിവായി തന്നെ മര്‍ദിക്കാറുണ്ടെന്നും പുറത്ത് പോകാതിരിക്കാന്‍ തന്നെ മുറിയില്‍ പൂട്ടിയിട്ടതായും റോഷ്‌നി പരാതിയില്‍ പറയുന്നു. തിങ്കളാഴ്ച ആരിഫ് ജോലിക്ക് പോയിരുന്ന സമയത്താണ് റോഷ്‌നി മുറിയില്‍ നിന്ന് രക്ഷപ്പെട്ട് പൊലീസില്‍ അഭയം തേടിയത്.
നാലു വര്‍ഷം മുമ്പാണ് ആരിഫും റോഷ്നിയും വിവാഹിതരായത്. ഭാര്യ സുന്ദരിയായി കാണുന്നത് ഇഷ്ടമല്ലാതിരുന്ന ആരിഫ്, റോഷ്നിയുടെ മുടി മുറിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ബന്ധുക്കളും ഭര്‍ത്താവിന് പിന്തുണ നല്‍കിയിരുന്നു. മുടി മുറിച്ച സമയത്ത് മറ്റൊരാളും തന്നെ രണ്ടാമത് നോക്കരുത് എന്ന് ഭര്‍ത്താവ് പറഞ്ഞതായും റോഷ്‌നിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ആരിഫ് ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
Keywords: Lucknow, News, National, Police, Crime, Husband, Case, Complaint, attack, Hair, Man chops off wife's hair, locks her up over suspicion of extra-marital affair

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.