Assaulted | ഒളിപ്പിച്ച വാക്കത്തിയുമായി പൂജാരി വേഷത്തില്‍ ഭിക്ഷ യാചിച്ചെത്തി സിനിമാ സ്റ്റൈല്‍ ആക്രമണം; ടിഡിപി നേതാവിനെ തലങ്ങും വിലങ്ങും വെട്ടുന്ന വീഡിയോ പുറത്ത്
Nov 18, 2022, 10:58 IST
ഹൈദരാബാദ്: (www.kvartha.com) ആന്ധ്രപ്രദേശില്‍ പൂജാരി വേഷത്തില്‍ ഭിക്ഷ യാചിച്ചെത്തിയ ഒരാള്‍ തെലുങ്കുദേശം പാര്‍ടി നേതാവും മുന്‍ എംപിയുമായ ശേഷഗിരി റാവു പൊല്നാട്ടിയെ ഒളിപ്പിച്ച വാക്കത്തി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. സിനിമാ സ്റ്റൈല്‍ ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.
സന്ന്യാസിയെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചെത്തിയ അക്രമിയാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെ കാക്കിനട ജില്ലയിലെ തുണിയില്‍ ശേഷഗിരി റാവുവിന്റെ വീട്ടില്‍ ഭിക്ഷ യാചിച്ചെത്തുകയായിരുന്നു അക്രമി. റാവുവില്‍ നിന്ന് ഭിക്ഷ സ്വീകരിച്ചതിനുശേഷം കയ്യില്‍ കരുതിയിരുന്ന അരിവാള്‍ ഉപയോഗിച്ച് അക്രമി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.
കയ്യില്‍ നിന്ന് ഭിക്ഷ വാങ്ങിയതിനുശേഷം പുതച്ചിരുന്ന വസ്ത്രിനുള്ളില് ഒളിപ്പിച്ചിരുന്ന അരിവാള്‍ ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. തലയ്ക്ക് നേരെയുള്ള വെട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ റാവുവിന്റെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റുവെന്നാണ് വിവരം. റാവു നിലത്തു വീഴുന്നതുവരെ ആക്രമണം തുടര്‍ന്ന അക്രമി ഒടുവില്‍ ഒടി മറയുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം.
തലയിലും കയ്യിലും വയറിലും ആഴത്തില്‍ മുറിവേറ്റ റാവു അതീവ ഗുരുതരാവസ്ഥയിലാണ് ചികിത്സയിലുള്ളതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത കാക്കിനട പൊലീസ് ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.
ആക്രമണത്തിന് പിന്നില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ പ്രമുഖ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ദാദിസെട്ടി രാജയുടെ അനുയായികളാണെന്ന് തെലുങ്കുദേശം പാര്‍ടി ആരോപിച്ചു.
Keywords: News,National,India,Hyderabad,attack,Assault,Crime,Injured,Treatment,Police,CCTV,Accused, Man dressed as priest attacks TDP leader in Andhra Pradesh’s Kakinada#BREAKING | TDP leader Polnati Seshagiri Rao attacked with axe. Shocking incident caught on camera. Tune in #LIVE: https://t.co/GAtGCw2GdU pic.twitter.com/whBCGaCKdn
— Republic (@republic) November 17, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.