'ദീര്‍ഘകാല ആഗ്രഹം പൂര്‍ത്തിയായി, അകത്തായി'; പൊലീസ് ജീപ് മോഷ്ടിച്ച് 112 കിലോമീറ്റര്‍ ഓടിച്ചെന്ന സംഭവത്തില്‍ 45കാരന്‍ അറസ്റ്റില്‍

 


ബെംഗ്‌ളൂറു: (www.kvartha.com 03.02.2022) പൊലീസ് ജീപ് മോഷ്ടിച്ച് 112 കിലോമീറ്റര്‍ ഓടിച്ചെന്ന സംഭവത്തില്‍ 45കാരന്‍ അറസ്റ്റില്‍. നാഗപ്പ വൈ ഹദപ്പാഡ് ആണ് അറസ്റ്റിലായത്. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. ഡ്രൈവറായി ജോലി ചെയ്യുന്ന നാഗപ്പയ്ക്ക് പൊലീസ് ജീപ് ഓടിക്കണമെനന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഇത് സാധ്യമാക്കാനാണ് പൊലീസ് ജീപ് മോഷ്ടിച്ചതെന്നാണ് റിപോര്‍ട്.

ചൊവ്വാഴ്ച വെളുപ്പിന് 3.30 മണിയോടെ അന്നിഗെരി പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ നാഗപ്പ ജീപ് മോഷ്ടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവസമയം സ്റ്റേഷനകത്ത് രണ്ടു പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. ഡ്യൂടിയിലുണ്ടായിരുന്ന മറ്റു പൊലീസുകാര്‍ പട്രോളിങ്ങിലുമായിരുന്നു.

'ദീര്‍ഘകാല ആഗ്രഹം പൂര്‍ത്തിയായി, അകത്തായി'; പൊലീസ് ജീപ് മോഷ്ടിച്ച് 112 കിലോമീറ്റര്‍ ഓടിച്ചെന്ന സംഭവത്തില്‍ 45കാരന്‍ അറസ്റ്റില്‍

താക്കോല്‍ കണ്ടതോടെ പൊലീസ് ജീപ് ഓടിക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ നാഗപ്പ തീരുമാനിച്ചു. പൊലീസുകാര്‍ ഉറക്കത്തിലാണെന്ന് ഉറപ്പുവരുത്തി ഈ സമയം ജീപുമായി നാഗപ്പ കടന്നുകളഞ്ഞതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

അന്നിഗേരി നഗരത്തില്‍നിന്ന് 112 കിലോമീറ്റര്‍ അകലെയുള്ള മോടെബെന്നൂര്‍ ബ്യാദ്ഗിക്ക് സമീപമെത്തിയ ശേഷമാണ് നാഗപ്പ വാഹനം നിര്‍ത്തിയത്. വാഹനത്തിന് സമീപത്തുനിന്ന് കടന്നുകളയാന്‍ കൂട്ടാക്കാതെ സമീപത്തുതന്നെ ഇരിക്കുകയും ചെയ്തു. പൊലീസുകാരില്ലാത്ത ജീപ് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്നമുള്ളതായാണ് പൊലീസ് സംശയം.

Keywords:  Bangalore, News, Karnataka, Police, Arrest, Vehicles, Driving, Theft, Crime, Police Station, Jeep, Man from Karnataka's Dharwad district drives police jeep for 100 km to fulfill crazy dream.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia