5 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും 75,000 രൂപ പിഴയും

 


മലപ്പുറം: (www.kvartha.com 02.04.2022) മലപ്പുറം കാവനൂരില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതി ശിഹാബുദ്ദീന് പത്ത് വര്‍ഷം തടവും 75,000 രൂപ പിഴയും. മഞ്ചേരി പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കുട്ടിയുടെ പുനരധിവാസത്തിന് രണ്ടു ലക്ഷം രൂപ സര്‍കാര്‍ നല്‍കണമെന്നും കോടതി പറഞ്ഞു.

5 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും 75,000 രൂപ പിഴയും

2016 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. കാവനൂരില്‍ ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന കുട്ടിയെ ശിഹാബുദ്ദീന്‍ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാവ് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Keywords: Man gets 10 years in jail for molesting minor girl, Malappuram, News, Local News, Molestation, Child, Court, Criminal Case, Crime, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia