Outrage | ക്രൂരമായ ലൈംഗിക പീഡനം തെളിഞ്ഞു: പോക്‌സോ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ വിധിച്ച് പത്തനംതിട്ട കോടതി

 
Man Gets Death Penalty for Molesting and Killing 5-Year-Old Girl
Man Gets Death Penalty for Molesting and Killing 5-Year-Old Girl

Representational Image Generated by Meta AI

● 5 വയസുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. 
● 2021 ഏപ്രില്‍ 5 നായിരുന്നു സംഭവം.
● കുട്ടിയുടെ ശരീരത്തില്‍ 66 മുറിവുകളുണ്ടായിരുന്നു.

പത്തനംതിട്ട: (KVARTHA) പോക്‌സോ കേസില്‍ (POCSO Case) വധശിക്ഷ (Capital Punishment)വിധിച്ച് പത്തനംതിട്ട കോടതി. അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി -1 പ്രതിയെ വധശിക്ഷക്ക് വിധേയനാക്കാന്‍ ഉത്തരവിട്ടത്. 

തമിഴ്‌നാട് രാജപാളയം പൊലീസ് സ്റ്റേഷന്‍ പിരിധിയിലെ സ്വദേശിയെയാണ് തൂക്കിക്കൊല്ലാന്‍ വിധിച്ചത്. ക്രൂരമായ ലൈംഗിക പീഡനവും കൊലപാതകവും പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി വിധിയില്‍ വ്യക്തമാക്കി.

പത്തനംതിട്ട കോയിപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2021 ഏപ്രില്‍ 5 നായിരുന്നു സംഭവം. അന്നേ ദിവസം 5 വയസ്സുകാരിയെ രണ്ടാനച്ഛനെ ഏല്‍പ്പിച്ചാണ് അമ്മ വീട്ടുജോലിക്ക് പോയത്. മടങ്ങിയെത്തിയപ്പോള്‍ കുഞ്ഞിനെ ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. 

കുട്ടിയുടെ ശരീരത്തില്‍ കത്തികൊണ്ടുളള 66 മുറിവുകളുണ്ടായിരുന്നുവെന്നും തുടര്‍ച്ചയായ മര്‍ദ്ദനം മരണ കാരണമായെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. കൊലപാതകം സ്ഥിരീകരിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

എന്നാല്‍ രാത്രി പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ ഇയാളെ തൊട്ടടുത്ത ദിവസം പ്രദേശവാസികളുടെ സഹയത്തോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിചാരണ വേളയില്‍ കോടതി വളപ്പില്‍ പ്രതി ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. കഞ്ചാവിനും മദ്യത്തിനും അടിമയായിരുന്നു ഇയാളെന്നും ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെ ഒഴിവാക്കാനായിരുന്നു പ്രതി ക്രൂരക്രത്യം നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

#childabuse, #murder, #POCSO, #deathpenalty, #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia