Shot Dead | കുപ്രസിദ്ധ അധോലോക നേതാവിനൊപ്പം വെടിയേറ്റ് മരിച്ചത് മകളെ നീറ്റ് കോചിങ് സെന്ററില്‍ ചേര്‍ക്കാനെത്തിയ കര്‍ഷകന്‍; നൊമ്പരമായി പിതാവിന്റെ മൃതദേഹത്തില്‍ ചാരിയിരുന്ന് കരയുന്ന 16 കാരിയുടെ ദൃശ്യങ്ങള്‍

 




ജയ്പൂര്‍: (www.kvartha.com) കുപ്രസിദ്ധ അധോലോക നേതാവിനൊപ്പം വെടിയേറ്റ് മരിച്ചത് മകളെ നീറ്റ് കോചിങ് സെന്ററില്‍ ചേര്‍ക്കാനെത്തിയ കര്‍ഷകന്‍. താരാചന്ദ് കദ്വാസര എന്നയാളാണ് മകളുടെ മുന്നില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ചെ രാജസ്താനിലെ സിക്കാറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് മരിച്ച പിതാവിന്റെ മൃതദേഹത്തില്‍ ചാരി കരയുന്ന 16 കാരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

പൊലീസ് പറയുന്നത്: സിക്കറില്‍ കഴിഞ്ഞ ദിവസമുണ്ടായ ഗുണ്ടകളുടെ ഏറ്റുമുട്ടലില്‍ ഞെട്ടിയിരിക്കുകയാണ് സംസ്ഥാനം. കുപ്രസിദ്ധ ഗുണ്ടാതലവന്മാരായ രാജു തേത്തിന്റെയും ലോറന്‍സ് ബിഷ്‌ണോയിയുടെയും സംഘമാണ് ഏറ്റുമുട്ടിയത്. ഇതിനിടെ മകളെ കോചിങ് സെന്ററില്‍ കൊണ്ടുവിടാനെത്തിയ കര്‍ഷകനാണ് ഗുണ്ടകള്‍ തമ്മിലുള്ള ഗ്യാങ് വാറില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘം നേതാവ് രാജു തേത്ത് എന്നയാളാണ് താരാചന്ദ് വെടിവെച്ച് കൊന്നത്. 

രാജസ്താനിലെ നാഗൗര്‍ ജില്ലയിലെ ചോട്ടി ഖാതുവിലെ കര്‍ഷകനായിരുന്നു താരാചന്ദ്. ഭാര്യയ്ക്കും മൂന്ന് പെണ്‍മക്കള്‍ക്കും ഒപ്പമാണ് താമസം. മകള്‍ കൊനിത ഡോക്ടറാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിനായി, കഴിഞ്ഞ രണ്ട് വര്‍ഷമായി നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന മകള്‍ കൊനിതയെ കോചിംഗ് സെന്ററില്‍ ചേര്‍ക്കാനാണ് താരാചന്ദ് എത്തിയത്. ഇതിനിടെയാണ് അപ്രതീക്ഷിത സംഭവം നടന്നത്.

Shot Dead | കുപ്രസിദ്ധ അധോലോക നേതാവിനൊപ്പം വെടിയേറ്റ് മരിച്ചത് മകളെ നീറ്റ് കോചിങ് സെന്ററില്‍ ചേര്‍ക്കാനെത്തിയ കര്‍ഷകന്‍; നൊമ്പരമായി പിതാവിന്റെ മൃതദേഹത്തില്‍ ചാരിയിരുന്ന് കരയുന്ന 16 കാരിയുടെ ദൃശ്യങ്ങള്‍


താരാചന്ദിന്റെ കാറിന്റെ താക്കോല്‍ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കവെ തടഞ്ഞപ്പോള്‍ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ ഇയാളുടെ ബന്ധുവിനും പരുക്കേറ്റു. ഏറ്റുമുട്ടലിനിടെ തിരാളികളായ നാലംഗ സംഘം രാജു തേത്തിനെയും വെടിവെച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുകില്‍ വീഡിയോയും പോസ്റ്റ് ചെയ്തു. അനന്ത്പാല്‍ സിങ്, ബല്‍ബീര്‍ ബനുദ എന്നിവരുടെ കൊലപാതകത്തിന് പകരമായിട്ടാണ് രാജു തേത്തിനെ കൊലപ്പെടുത്തിയതെന്നും അവകാശപ്പെട്ടതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രതികളെ പിടികൂടി ശിക്ഷിക്കണമെന്നും കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് സര്‍കാര്‍ ജോലി നല്‍കണമെന്നും താരാചന്ദിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും സംസ്ഥാനത്തെ ഗുണ്ടാവാഴ്ച അവസാനിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നു.

Keywords:  News,National,India,Jaipur,Farmers,Top-Headlines,Local-News,Crime,Killed, Shot,Shoot dead,Police, Man going to meet daughter killed in Rajasthan gang war
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia