പ്രണയിച്ച്‌ വഞ്ചിച്ചെന്ന് ആരോപിച്ച്‌ മരുമകളെ കൊലപ്പെടുത്തി അമ്മാവൻ

 


ലക്നൗ: (www.kvartha.com 10.03.2021) പ്രണയിച്ച് വഞ്ചിച്ചുവെന്ന് ആരോപിച്ച് മരുമകളെ കൊലപ്പെടുത്തി അമ്മാവൻ. ഉത്തർ പ്രദേശിലാണ് വിനീത് എന്നയാൾ മരുമകളെ കൊലപ്പെടുത്തിയത്. രണ്ട് കുട്ടികളുടെ അമ്മയാണ് മരിച്ച സ്ത്രീ. ഫെബ്രുവരി 14ന് ഇവർ ഭർതൃവീട് ഉപേക്ഷിച്ച് അമ്മാവൻ വിനീതിനൊപ്പം നോയിഡയിൽ താമസം ആരംഭിച്ചിരുന്നു.

വിനീതും സ്ത്രീയും നോയിഡയിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ യുവതിയുടെ ബന്ധുക്കളും ഭർതൃവീട്ടുകാരും ദില്ലിയിലെ ബന്ധുക്കളെ സമ്മർദം ചെലുത്തുകയും തുടർന്ന് യുവതിയെ മാർച് ഏഴിന് ഭർതൃവീട്ടുകാർക്കൊപ്പം അയക്കുകയുമായിരുന്നു.

പ്രണയിച്ച്‌ വഞ്ചിച്ചെന്ന് ആരോപിച്ച്‌ മരുമകളെ കൊലപ്പെടുത്തി അമ്മാവൻ

ഇതോടെ വിനീതും യുവതിയും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാൻ പറഞ്ഞു.

വിനീതിനെ മീററ്റിലെ സ​ഹോദരിയുടെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ തിങ്കളാഴ്ച യുവതിയുടെ ഭർത്താവിന്റെ വീട്ടിലെത്തിയ ഇയാൾ നിരവധി തവണ കത്തികൊണ്ട് കുത്തി കൊല്ലുകയായിരുന്നു. തന്നെ ചതിച്ചുവെന്നാരോപിച്ചാണ് ആക്രമണം ഉണ്ടായത്. യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.

Keywords:  News, Crime, India, National, Death, Killed, Man, Woman, Cheating, Marriage, Top-Headlines, Married niece, Man has affair with a married niece, kills her for 'cheating' on him.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia