തമിഴ്നാട്ടില്‍ വൃദ്ധ ദമ്പതികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന സംഭവം; യുവാവ് അറസ്റ്റില്‍
Aug 3, 2021, 16:27 IST
ചെന്നൈ: (www.kvartha.com 03.08.2021) തമിഴ്നാട്ടില്‍ വൃദ്ധ ദമ്പതികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സംഭവത്തില്‍ രഞ്ജിത് കുമാറും(28) രണ്ട് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. വര്‍ഷങ്ങളായി ചിട്ടി നടത്തിപ്പുകാരനായ സഞ്ജീവ് റെഡി(68)യും ഭാര്യ മാലയും തിരുട്ടണിയിലെ ഭാരതീയാര്‍ സ്ട്രീറ്റിലാണ് താമസം. രഞ്ജിത്ത് സഞ്ജീവ് റെഡിയുടെ ബന്ധുവും ചിട്ടി നടത്തിപ്പില്‍ സഹായിയുമാണ്.
ജൂലൈ 29ന് സഹോദരനായ ബാലു റെഡിയെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതിനാല്‍ റെഡിയുടെ വീട്ടില്‍ നേരിട്ടെത്തി. വീട് പൂട്ടിയിട്ടതുകണ്ട് സംശയം തോന്നി അയല്‍വാസികളുടെ സഹായത്തോടെ പൂട്ടുപൊളിച്ച് വീടിനുള്ളില്‍ പ്രവേശിച്ചു. അലമാരയിലെ പണവും സ്വര്‍ണവും മോഷണം പോയെന്ന് കണ്ടെത്തിയതോടെ സഹോദരന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും പരിശോധിച്ചതോടെയാണ് പ്രതി രഞ്ജിത്ത് ആണെന്ന് തെളിഞ്ഞത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും വിശദമായ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തനിക്ക് പണത്തിന് അത്യാവശ്യമുണ്ടായിരുന്നുവെന്നും വിമല്‍ രാജ്, റോബര്‍ട് എന്നീ സുഹൃത്തുക്കളുടെ സഹായത്തോടെ ദമ്പതികളെ കൊലപ്പെടുത്തിയെന്നും രഞ്ജിത്ത് പറഞ്ഞു.
വൃദ്ധ ദമ്പതികളെ പുത്തൂരിലെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞാണ് രഞ്ജിത്ത് കാറില്‍ കയറ്റിക്കൊണ്ടുപോയത്. വിജനമായ പ്രദേശത്തുവെച്ച് രഞ്ജിത്ത് സുഹൃത്തുക്കളുടെ സഹായത്തോടെ ദമ്പതികളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി കുഴിച്ചിടുകയും അതിനുശേഷം റെഡ്ഡിയുടെ വീട്ടിലെത്തി സ്വര്‍ണവും പണവും കവരുകയായിരുന്നു.
Keywords: Chennai, News, National, Arrest, Arrested, Crime, Robbery, Police, Man held for killing elderly couple, stealing cash and gold
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.