വിവാഹത്തിന് സമ്മതം നല്‍കാത്തതിന് ക്രൂരത; പിതാവിനെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി, മകളും കാമുകനും അറസ്റ്റില്‍
Jul 29, 2021, 11:21 IST
ലക്‌നൗ: (www.kvartha.com 29.07.2021) ഉത്തര്‍പ്രദേശിലെ ബറേലിയില്‍ വിവാഹത്തിന് സമ്മതം നല്‍കാത്ത പിതാവിനെ മകളും കാമുകനും ചേര്‍ന്ന് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. 46കാരനായ ഹര്‍പാല്‍ സിങ്ങിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകള്‍ പ്രീതിയെയും ധര്‍മേന്ദ്ര യാദവിനെയും പൊലീസ് ബാദുനില്‍ നിന്ന് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി ഒളിവില്‍.
ബറേലിയിലെ സംഭല്‍ ഗ്രാമത്തില്‍ മരത്തില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ഹര്‍പാലിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക നിഗമനത്തില്‍ ആത്മഹത്യ ആണെന്നായിരുന്നു അനുമാനം. എന്നാല്‍ പോസ്റ്റ്‌മോര്‍ടെത്തിലാണ് കൊലപാതകമാണെന്ന് മനസിലായത്.
ഹര്‍പാലിന്റെ ശരീരത്തില്‍ കണ്ട മര്‍ദനത്തിന്റെ പാടുകള്‍ ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കൂടുതല്‍ അന്വേഷണം തുടങ്ങിയത്. ജൂലൈ 19ന് കൃഷിയിടത്തില്‍ പോയ ഹര്‍പാല്‍ പിന്നീട് മടങ്ങിയെത്തിയില്ലെന്ന് ഭാര്യ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പിറ്റേ ദിവസമാണ് ഹര്‍പാലിനെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഹര്‍പാലിന്റെ മകളും കാമുകനും മറ്റൊരാളും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. പിതാവ് മരിച്ച ദിവസം മകള്‍ കാമുകന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പൊലീസിന് സംശയം തോന്നിയത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.
കര്‍ഷകനായ ഹര്‍പാല്‍ മകളെ വിവാഹതിന് സമ്മതിച്ചില്ലെന്ന് മാത്രമല്ല സ്വന്തമായുണ്ടായിരുന്ന ഭൂമി നല്‍കാനും വിസമ്മതിച്ചിരുന്നു. ഇതോടെയാണ് പിതാവിനെ കൊല്ലാന്‍ മകളും കാമുകനും തീരുമാനിച്ചത്. ഹര്‍പാലിനെ മദ്യം നല്‍കി മയക്കിയ ശേഷം ബോധം പോകുന്നത് വരെ പ്രീതിയും കാമുകനും ഇരുമ്പ് വടി ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.