Crime | '500 രൂപക്ക് വേണ്ടി തര്‍ക്കം; ഒപ്പം താമസിക്കുന്നയാളെ യുവാവ് കുത്തിക്കൊന്നു'

 


മുംബൈ: (www.kvartha.com) താനെ ജില്ലയിലെ നവി മുംബൈയില്‍ 500 രൂപയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നതിന് 30 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആക്രി കച്ചവടക്കാരനായ വിക്കി ചിന്ദലിയ (27) യാണ് കൊല്ലപ്പെട്ടത്. സച്ചിന്‍ ഷിന്‍ഡെ എന്ന യുവാവാണ് അറസ്റ്റിലായത്. ഓഗസ്റ്റ് എട്ടിന് പുലര്‍ചെ നാല് മണിയോടെ പന്‍വേല്‍ എസ്ടി സ്റ്റാന്‍ഡിനും പന്‍വേല്‍ റെയില്‍വേ സ്റ്റേഷനും സമീപമുള്ള റോഡില്‍ ചിന്ദലിയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി എസിപി അശോക് രജ്പുത് അറിയിച്ചു.
     
Crime | '500 രൂപക്ക് വേണ്ടി തര്‍ക്കം; ഒപ്പം താമസിക്കുന്നയാളെ യുവാവ് കുത്തിക്കൊന്നു'

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍, ഇരയുടെ സഹപ്രവര്‍ത്തകന്‍ സച്ചിന്‍ ഷിന്‍ഡെയെ വ്യാഴാഴ്ച ഔറംഗബാദ് ജില്ലയിലെ ജന്മനാട്ടില്‍ നിന്നാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റെയില്‍വേ സ്റ്റേഷന് സമീപമുള്ള പ്രദേശത്ത് ജോലി ചെയ്തിരുന്ന വിക്കി ചിന്ദലിയ പ്രതിയായ ഷിന്‍ഡെയ്‌ക്കൊപ്പം അവിടെ താമസിച്ചിരുന്നു.

ചോദ്യം ചെയ്യലില്‍ കൊല്ലപ്പെട്ടയാള്‍ തനിക്ക് 500 രൂപ നല്‍കാനുണ്ടെന്നും, കൊലപാതകം നടന്ന ദിവസം മദ്യപിക്കുന്നതിനിടെ ഇരുവരും അതിനെച്ചൊല്ലി വഴക്കുണ്ടായെന്നും ഷിന്‍ഡെ വെളിപ്പെടുത്തിയതായും, കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും എസിപി പറഞ്ഞു.

Keywords: Arrested, Man, Killed, His friend, Victim, Worked, Near, Railway station, City police, CCTV Footage, Maharashtra, Thane, Mumbai, News, Malayalam News, Crime News, Murder News, Man killed his colleague for 500 In Navi Mumbai. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia