അട്ടപ്പാടിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

 


പാലക്കാട്: (www.kvartha.com 03.05.2020) അട്ടപ്പാടിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മുക്കാലി കരുവര ഊരിലെ ചാത്തനാണ് ഭാര്യ ശാന്തയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ശാന്തയെ പ്ലാസ്റ്റിക്ക് കയര്‍കൊണ്ട് കഴുത്ത് ഞെരുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചാത്തന്‍ വീടിന്റെ ഉത്തരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.

സംഭവസമയത്ത് ഇവരുടെ മൂന്ന് ആണ്‍ മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാണമെന്നാണ് പ്രാഥമിക നിഗമനം. ചാത്തന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും സൂചനയുണ്ട്. ഇന്‍ക്വാസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

അട്ടപ്പാടിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

Keywords: Palakkad, News, Kerala, Crime, Death, Killed, Suicide, Attappady, Husband, Wife, Man killed his wife and hanged to death in Attappady
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia