ഡെല്‍ഹിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; കടം വാങ്ങിയ 300 രൂപ തിരികെ നല്‍കിയില്ലെന്നാരോപിച്ചാണ് കൊലപാതകമെന്ന് പൊലീസ്, പ്രായപൂര്‍ത്തിയാകാത്ത 2 പേരുള്‍പെടെ 5 പേര്‍ അറസ്റ്റില്‍
Oct 5, 2021, 21:35 IST
ന്യൂഡെല്‍ഹി: (www.kvartha.com 05.10.2021) ആനന്ദ് പര്‍ബത് പ്രദേശത്ത് പട്ടാപ്പകല്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്നാരോപിച്ച് യുവാവിനെ അഞ്ച് പേര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. ആനന്ദ് പര്‍ബത് സ്വദേശിയായ ശൈലേന്ദ്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുള്‍പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മെഡികല്‍ സ്റ്റോറിലെ ജീവനക്കാരനായിരുന്ന ശൈലേന്ദ്ര, രവി എന്നയാളില്‍ നിന്നും 300 രൂപ കടം വാങ്ങിയിരുന്നു. രവി പണം തിരികെ ആവശ്യപ്പെട്ട സമയത്ത് ശൈലേന്ദ്രയ്ക്ക് കൊടുക്കാനായില്ല. പറഞ്ഞ അവധി കഴിഞ്ഞിട്ടും മറുപടി ലഭിക്കാതായോതോടെ രവി തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമെത്തി ശൈലേന്ദ്രയോട് പണം ആവശ്യപ്പെട്ടു.
എന്നാല്‍ പണമില്ലെന്ന് ശൈലേന്ദ്ര പറഞ്ഞതോടെ വാക്കുതര്‍ക്കമായി. ഇതിനിടെ പ്രകോപിതനായ പ്രതികള്‍ ശൈലേന്ദ്രയെ ആക്രമിക്കുകയായിരുന്നു. കയ്യിലിരുന്ന കത്തിയും ആയുധങ്ങളും ഉപയോഗിച്ച് പ്രതികള്‍ ശൈലേന്ദ്രയെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നില്‍ മറ്റുകാരണങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.