Tragedy | മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു
● പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
● പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.
കണ്ണൂര്‍: (KVARTHA) മട്ടന്നൂര്‍ നഗരസഭയിലെ നടുവനാട് മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം പാറശാല സ്വദേശി ജസ്റ്റിന്‍ രാജ് (34) ആണ് മരിച്ചത്. മട്ടന്നൂര്‍ ടൗണ്‍ സ്റ്റേഷന്‍ സി ഐ എം അനിലിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
മട്ടന്നൂര്‍ പൊലീസ് പറയുന്നത്: നടുവനാട് നിടിയാഞ്ഞിരത്ത് ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. സുഹൃത്തുക്കളായ തിരുവനന്തപുരം പാറശാല സ്വദേശികളായ ജസ്റ്റിന്‍ രാജും രാജയും ചേര്‍ന്ന് നിടിയാഞ്ഞിരത്തെ രാജയുടെ വാടക വീട്ടില്‍ നിന്നും മദ്യപിച്ചിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് രാജ, ജസ്റ്റിനെ കുത്തിയത്.
രാജയുടെ കുട്ടി സമീപത്തെ കടയില്‍ ചെന്ന് വിവരം പറഞ്ഞ ശേഷമാണ് പ്രദേശവാസികള്‍ അറിഞ്ഞതെന്നാണ് അറിയുന്നത്. സംഭവത്തിന് ശേഷം പൊലീസ് സ്ഥലത്തെത്തി ജസ്റ്റിനെ മട്ടന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജസ്റ്റിന്‍ ചാവശേരിയിലെ ഇന്റര്‍ ലോക്ക് സ്ഥാപനത്തിലെ ജീവനക്കാരനാണ്. രാജയുടെ കുടുംബവും ഇവിടെയാണ് താമസിക്കുന്നത്. രാജയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
#KannurNews #KeralaCrime #Murder #Police #Alcohol #Friend #Fight #Stabbing