'പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചയാളെ വെട്ടിക്കൊലപ്പെടുത്തി ശരീരത്തിന്റെ ഭാഗങ്ങള്‍ പുഴയിലെറിഞ്ഞു'; പിതാവും അമ്മാവനും അറസ്റ്റില്‍
Mar 29, 2022, 11:21 IST
ഭോപാല്‍: (www.kvartha.com 29.03.2022) മധ്യപ്രദേശിലെ ഖാണ്ട്വയില്‍ അജ്‌നാല്‍ നദിയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സക്ലാപുര്‍ ജില്ലയിലെ ത്രിലോക്ചന്ദ് ആണ് കൊല്ലപ്പെട്ടത്. 14കാരിയായ മകളെ പീഡിപ്പിച്ചതിന്റെ പ്രതികാരമായാണ് പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ത്രിലോകും അറസ്റ്റിലായവരും ബന്ധുക്കളാണെന്നും പൊലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പെണ്‍കുട്ടിയെ ത്രിലോക്ചന്ദ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് ശനിയാഴ്ച ത്രിലോകിനെ ബൈകില്‍ അജ്നാല്‍ നദീതീരത്തേക്ക് കൊണ്ടു പോയി. ഇവിടെവച്ച് ത്രിലോക്ചന്ദിനെ തലവെട്ടി കൊലപ്പെടുത്തിയ ശേഷം മീന്‍ വെട്ടുന്ന കത്തി ഉപയോഗിച്ച് മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി പുഴയില്‍ തള്ളുകയായിരുന്നു.
Keywords: News, National, Madhya pradesh, Father, Daughter, River, Arrest, Arrested, Police, Killed, Crime, Man killed in Madhya Pradesh; Two men arrested.

ഞായറാഴ്ചയാണ് മൃതദേഹം അജ്‌നാല്‍ നദിയില്‍ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സക്ലാപുര്‍ ജില്ലയിലെ ത്രിലോക്ചന്ദ് ആണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തുകയായിരുന്നു.
Keywords: News, National, Madhya pradesh, Father, Daughter, River, Arrest, Arrested, Police, Killed, Crime, Man killed in Madhya Pradesh; Two men arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.