വിഴിഞ്ഞത്ത് ഒരാള്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയില്‍

 



തിരുവനന്തപുരം: (www.kvartha.com 04.02.2022) വിഴിഞ്ഞം ഉച്ചക്കടയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. പയറ്റുവിള സ്വദേശി സജികുമാറാണ്  മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മില്‍ മദ്യപാനത്തിനിടെയുണ്ടായ വഴക്കിനിടെ കുത്തേറ്റതെന്നാണ് പൊലീസ് നിഗമനം.

വിഴിഞ്ഞത്ത് ഒരാള്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയില്‍



സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സജികുമാറും സുഹൃത്തും മദ്യപിക്കുന്നതിനിടെ വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടെയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. ഉടന്‍തന്നെ സജികുമാറിനെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ചെ മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Keywords:  News, Kerala, State, Thiruvananthapuram, Custody, Killed, Police, Crime, Man killed in Vizhinjam and one in police custody
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia