Killed | 'മക്കളെയടക്കം കുടുംബത്തിലെ 4 പേരെ കൊന്ന് മൃതദേഹങ്ങള്‍ വീട്ടിലെ ടാങ്കില്‍ തള്ളി യുവാവ് ജീവനൊടുക്കി'

 



ജോധ്പൂര്‍: (www.kvartha.com) കുടുംബത്തിലെ 4 നാല് പേരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വീട്ടിലെ ടാങ്കില്‍ തള്ളി യുവാവ് ജീവനൊടുക്കിയതായി പൊലീസ്. സോനാറാം (65), ചമ്പ (55), ലക്ഷ്മണ്‍ (14), ദിനേഷ് (8), എന്നിവരെ കൊലപ്പെടുത്തി 38 കാരനായ ശങ്കര്‍ ലാല്‍ ആണ് ജീവനൊടുക്കിയത്. രാജസ്താനിലെ ജോധ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം.

സംഭവത്തെ കുറിച്ച് എസ്എച്ഒ ബദ്രി പ്രസാദ് പറയുന്നത് ഇങ്ങനെ: പീല്‍വ ഗ്രാമത്തിലെ ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച ഫാമില്‍ ജോലി ചെയ്തിരുന്ന പിതാവ് സോനാറാമിനെയാണ് ശങ്കര്‍ ലാല്‍ ആദ്യം കൊലപ്പെടുത്തിയത്. കോടാലി ഉപയോഗിച്ചാണ് സോനാറാമിനെ ശങ്കര്‍ ലാല്‍ കൊലപ്പെടുത്തിയത്. പിന്നീട് അമ്മ ചമ്പയെയും മക്കളെയും കൊലപ്പെടുത്തുകയും ചെയ്തു.

കൊലപാതകത്തിന് പിന്നാലെ ലാല്‍ അവരുടെ മൃതദേഹങ്ങള്‍ വീട്ടിലെ വാടര്‍ ടാങ്കില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് അടുത്തുള്ള ബന്ധുവീട്ടിലേക്ക് പോയ ഇയാള്‍ അവിടെയുള്ള വാടര്‍ ടാങ്കില്‍ ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു. 

Killed | 'മക്കളെയടക്കം കുടുംബത്തിലെ 4 പേരെ കൊന്ന് മൃതദേഹങ്ങള്‍ വീട്ടിലെ ടാങ്കില്‍ തള്ളി യുവാവ് ജീവനൊടുക്കി'


കര്‍ഷകനായ ലാല്‍ ലഹരി മരുന്നായ ഒപിയത്തിന് അടിമയായിരുന്നു. വീട്ടില്‍ നടക്കുന്ന സംഭവങ്ങളെ കുറിച്ച് വീട്ടിലുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങള്‍ അറിയാതിരിക്കാന്‍ ലാല്‍ അവര്‍ക്ക് മയക്കുമരുന്ന് നല്‍കിയതായി സംശയിക്കുന്നു. രാവിലെ ജലസംഭരണിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords:  News,National,India,Local-News,Crime,Killed,Police,Dead Body,Death,Suicide, Man Kills 4 of Family, Dies By Suicide In Rajasthan: Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia