വീട്ടില്‍ 'ശബ്ദമുണ്ടാക്കിയതിന്' 7 വയസുള്ള മരുമകളെ വെടിവച്ചു കൊന്നു
Apr 27, 2020, 10:26 IST
ഇസ്ലാമബാദ്: (www.kvartha.com 27.04.2020) വീട്ടില്‍ 'ശബ്ദമുണ്ടാക്കിയതിന്' ഏഴ് വയസുള്ള മരുമകളെ വെടിവച്ചു കൊന്നു. പാകിസ്താന് നഗരമായ പെഷവാറിലാണ് ദാരുണമായ സംഭവം. വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഉറക്കെ ബഹളമുണ്ടാക്കിയെന്ന കാരണത്തിലാണ് ഏഴുവയസുകാരിയായ ഇഷാലിനെ വെടിവച്ചു കൊലപ്പെടുത്തിയത്. ഏഴുവയസുകാരിയായ ഇഷാല്‍ വീട്ടില്‍ മറ്റ് കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മാവനായ ഫസല്‍ ഹയാത്ത് കുട്ടിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതേ വീട്ടില്‍ മുകളിലത്തെ നിലയിലായിരുന്നു ഫസല്‍ ഹയാത്ത്, എന്ന് പൊലീസ് പറയുന്നു.
സംഭവത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. എന്നാല്‍ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.പെണ്‍കുട്ടിയുടെ പിതാവ് സഹോദരനെതിരെ തക്കല്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിക്കായുള്ള പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Keywords: News, World, Child, Girl, Killed, Peshawar, Crime, Police, shot dead, Home, Man kills 7-year-old niece for ‘making noise’ at home

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.