Arrested | 'യാത്ര പോകുന്നത് തടഞ്ഞു; യുവാവ് അമ്മായിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ബക്കറ്റിൽ കൊണ്ടുപോയി ദേശീയ പാതയ്ക്ക് സമീപം ഉപേക്ഷിച്ചു'; ഒടുവിൽ അറസ്റ്റിൽ
Dec 18, 2022, 09:57 IST
ജയ്പൂർ: (www.kvartha.com) രാജസ്താനിലെ ജയ്പൂരിൽ 32 കാരൻ അമ്മായിയെ കൊലപ്പെടുത്തി മൃതദേഹം 10 കഷണങ്ങളാക്കി വിദൂര പ്രദേശത്ത് തള്ളിയതായി പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ബി ടെക് ബിരുദധാരിയായ അനുജ് ശർമ്മ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 64 കാരിയായ സരോജ് എന്ന സ്ത്രീയാണ് മരിച്ചത്.
പൊലീസ് പറയുന്നത്
ഭർത്താവിന്റെ മരണശേഷം സരോജ്, അനുജിന്റെ കുടുംബത്തോടൊപ്പം ജയ്പൂരിലെ വിദ്യാധർ നഗറിലാണ് താമസിച്ചിരുന്നത്. കൂടെ അനുജിന്റെ അച്ഛൻ, സഹോദരി എന്നിവരുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം കോവിഡ് വേളയിൽ അരുണിന്റെ അമ്മ മരിച്ചിരുന്നു. ഡിസംബർ 11ന് അച്ഛനും സഹോദരിയും ഇൻഡോറിലേക്ക് പോയതിനാൽ വീട്ടിൽ അരുണും സരോജും തനിച്ചായിരുന്നു.
ഡെൽഹിയിലേക്ക് പോകണമെന്ന് അരുൺ ആഗ്രഹിച്ചിരുന്നുവെങ്കിലും സരോജ് തടഞ്ഞത് വാക്കുതർക്കത്തിനിടയാക്കി. ചായ ഉണ്ടാക്കുന്നതിനിടെ യുവാവ് ദേഷ്യത്താൽ ചുറ്റിക കൊണ്ട് അമ്മായിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തുടർന്ന് മാർബിൾ കട്ടർ ഉപയോഗിച്ച് മൃതദേഹം 10 കഷ്ണങ്ങളാക്കി മുറിച്ച് ജയ്പൂർ-സിക്കാർ ഹൈവേയിലെ വിദൂര പ്രദേശത്ത് കൊണ്ട് പോയി ഉപേക്ഷിച്ചു.
അനൂജ് ശരീരഭാഗങ്ങൾ ഒരു ബക്കറ്റിലും സ്യൂട്ട്കേസിലുമായാണ് കൊണ്ടുപോയത്. പിന്നീട് കാണാതായതായി പരാതി നൽകുകയും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ മറ്റ് ബന്ധുക്കൾക്കൊപ്പം അവരെ അന്വേഷിക്കുകയും ചെയ്തു. പൊലീസ് അന്വേഷണത്തിൽ, ഇയാളുടെ മൊഴികൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.
തുടർന്ന് യുവാവിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ സ്യൂട്ട്കേസും ബക്കറ്റുമായി വീട്ടിൽ നിന്ന് ഇറങ്ങുന്നത് വ്യക്തമായി. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ അമ്മായിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന് ഇയാൾ സമ്മതിച്ചു. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനുമാണ് അനൂജിനെതിരെ കേസെടുത്തിരിക്കുന്നത്'.

Keywords: Man Kills Aunt, Body Pieces Carried In Bucket, Thrown Near Highway: Cops, National,Jaipur,News,Top-Headlines,Latest-News,Arrested,Rajasthan,Crime,Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.