കടംവാങ്ങിയ 50 രൂപ ചോദിച്ചിട്ടും തിരികെ നല്‍കിയല്ല; സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്
Mar 1, 2021, 17:24 IST
ആഗ്ര: (www.kvartha.com 01.03.2021) ഉത്തര്‍പ്രദേശില്‍ കടംവാങ്ങിയ 50 രൂപ ചോദിച്ചിട്ടും തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്. ഫിറോസാബാദിലെ ബരോലി സ്വദേശിയായ ബ്രഹ്മാനന്ദ് (40) ആണ് സുഹൃത്തായ വിജയ്പാലി(30)നെ കൊലപ്പെടുത്തിയത്. ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം. നിര്‍മാണ തൊഴിലാളികളും സുഹൃത്തുക്കളുമായിരുന്ന ഇരുവരും അയല്‍ക്കാരും ചേര്‍ന്ന് സംഭവദിവസം ഒരുമിച്ചിരുന്ന് മദ്യപിച്ചു.
തുടര്‍ന്ന് നേരത്തെ കടം വാങ്ങിയ 50 രൂപ വിജയ്പാല്‍ തിരികെ നല്‍കാത്തതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. തര്‍ക്കത്തിനൊടുവില്‍ ബ്രഹ്മാനന്ദ് സുഹൃത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിജയ്പാല്‍ മരിച്ചെന്ന് ഉറപ്പായതോടെ പ്രതി ഒളിവില്‍പോയി. പിന്നീട് പ്രതാപുര ക്രോസിങ്ങില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു.
Keywords: Agra, News, National, Youth, Killed, friend, Police, Case, Crime, Man kills friend over Rs 50 loan in Uttar Pradesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.