ഹെഡ്ഫോണിനെ ചൊല്ലി നടന്ന തര്‍ക്കത്തിനിടയില്‍ മുറപ്പെണ്ണിനെ കൊലപ്പെടുത്തി; 24കാരന്‍ അറസ്റ്റില്‍

 



അകോല: (www.kvartha.com 18.07.2021) തര്‍ക്കത്തിനിടയില്‍ മുറപ്പെണ്ണിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഇരുപത്തിനാലുകാരനായ യുവാവാണ് ബന്ധുവായ 20കാരിയെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം. ഹെഡ്ഫോണിനെ ചൊല്ലിയാണ് തര്‍ക്കം നടന്നത്. 

അകോലയിലെ ഗോരാക്ഷന്‍ റോഡിലെ മാധവ് നഗര്‍ നിവാസികളായ റിഷികേഷ് യാദവ്, ബന്ധു നേഹ എന്നിവര്‍ തമ്മിലാണ് ഹെഡ്ഫോണിന്റെ പേരില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് റിഷികേശ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് നേഹയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഹെഡ്ഫോണിനെ ചൊല്ലി നടന്ന തര്‍ക്കത്തിനിടയില്‍ മുറപ്പെണ്ണിനെ കൊലപ്പെടുത്തി; 24കാരന്‍ അറസ്റ്റില്‍


ഗുരുതരമായി പരിക്കേറ്റ നേഹയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പിന്നാലെ റിഷികേശിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഹെഡ്ഫോണിനെ ചൊല്ലിയാണ് തര്‍ക്കം നടന്നതെന്ന് അനുമാനിക്കുന്നതെന്നും എന്നാല്‍ കൊല നടത്താന്‍ മറ്റെന്തെങ്കിലും കാരണമുണ്ടായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുവെന്ന പിടിഐ റിപോര്‍ട് ചെയ്തു.

Keywords:  News, National, India, Maharashtra, Crime, Killed, Arrested, Accused, Police, Death, Hospital, Man Kills Girl After Arguing Over Headphones In Maharashtra: Officials
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia