പിതാവ് രണ്ട് കുട്ടികളെ കൊലപ്പെടുത്തി; കാരണം കേട്ട് ഞെട്ടല്‍

 


ബെല്‍ഗാം: (www.kvartha.com 16.07.2021) പിതാവ് രണ്ട് പെണ്‍കുട്ടികളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചു. ബെല്‍ഗാമിലെ കംഗ്രാലി കെഎച് ഗ്രാമത്തിലാണ് സംഭവം നടന്നത്. അഞ്ജലി ബന്ദെകര (എട്ട്), അനന്യ ബന്ദേകര (നാല്) എന്നിവരാണ് മരിച്ച കുട്ടികള്‍. പിതാവ് അനില്‍ ചന്ദ്രകാന്ത് ബന്ദേകര (35) ആണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

പിതാവ് രണ്ട് കുട്ടികളെ കൊലപ്പെടുത്തി; കാരണം കേട്ട് ഞെട്ടല്‍

ബെല്‍ഗാമിലെ വിജയനഗരയില്‍ ഭാര്യവീട്ടില്‍ ഭാര്യക്കും മക്കള്‍ക്കും ഒപ്പം താമസിച്ചുവരികയായിരുന്നു അനില്‍. ആരാധനയ്ക്കായി ഇയാള്‍ക്ക് വാടകവീടുണ്ടായിരുന്നു. ജൂലൈ 11 ന് ഇദ്ദേഹത്തിന്റെ വീടിന് മുന്നില്‍ രണ്ട് അപരിചിതര്‍ രണ്ട് നാരങ്ങകള്‍, പച്ച വളകള്‍, കുങ്കുമം, മുളക്, മഞ്ഞള്‍, ഒരു ചെടിയുടെ വേര്, ചുവന്ന തുണി, ഒരു കറുത്ത വിത്ത്, ഒരു പേപര്‍ കഷ്ണം എന്നിവ ഒരു പ്ലാസ്റ്റിക് കവറിലാക്കി നിക്ഷേപിച്ച് കടന്നുകളഞ്ഞു.

ഇത് കണ്ട് പേടിച്ച് അനില്‍ മാനസിക വിഭ്രാന്തിയിലായിരുന്നു. 'എനിക്ക് എന്തങ്കിലും പറ്റും എന്ന് പറഞ്ഞകൊണ്ടിരുന്നു. ഇക്കാരണത്താലാണ് കുട്ടികളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പറയുന്നത്. വീടിനു മുന്നില്‍ സ്ഥിരമായി മന്ത്രം ചൊല്ലിയിരുന്നു അനില്‍. തന്‌ടെ കൈമുറിച്ച് വീടിന്‌ടെ മുമ്പിലുള്ള സായിബാബയുടെ വിഗ്രഹത്തിന്റെ മേലെ രക്തം ഒഴിക്കുകയായിരുന്നു ഇയാള്‍.

ഭാര്യ ജയശ്രീ നല്‍കിയ പരാതിയില്‍ എപിഎംസി സ്റ്റേഷന്‍ പൊലീസ് അന്വേഷണം തുടരുകയാണ്.


Keywords:  Crime,Murder,Police,PoliceStation,Wife,Husband,Children, Man kills two children. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia